You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിനു തുടക്കം

Text Size  

Story Dated: Tuesday, November 21, 2017 12:38 hrs UTC

ജിനേഷ് തമ്പി ഷിക്കാഗോ∙ വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിനു തുടക്കമായി. കുമാരി അലോന ജോർജിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഡബ്ല്യൂഎംസി നോർത്ത് അമേരിക്ക റീജിയൻ പ്രസിഡന്റ് പി. സി. മാത്യു അദ്ധ്യ ൃക്ഷത വഹിച്ചു. പ്രൊവിൻസ് മീറ്റിങ് കോഓർഡിനേറ്റർ കൂടിയായ മാത്യുക്കുട്ടി ആലുംപറമ്പിൽ സ്വാഗതം ആശംസിച്ചു. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുവാൻ നിഷ്കളങ്ക മനസ്സോടെ മുൻപോട്ടു വരുന്ന ഏവരെയും സ്വാഗതം യ്യുന്നതായി പി. സി. മാത്യു പറഞ്ഞു. ഫ്രിക്സ്മോൻ മൈക്കിൾ ലീഡർ ഷിപ് എന്നവിഷയത്തിൽ ക്ലാസ് എടുക്കുകയും ഡബ്ല്യൂസി വ്യക്തിഗത ഡെവെലപ്മെന്റിനു ഊന്നൽ കൊടുക്കുമെന്നും തങ്ങളുടെ കഴിവുകൾ ബിസിനസ്സിൽ കൂടി വളർത്തി എടുക്കാൻ കഴിയുമെന്നും സമർത്ഥിച്ചു.

അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തിൽ താഴെ പറയുന്നവരെ തിരഞ്ഞെടുത്തു ചെയർമാൻ: മാത്യൂസ് എബ്രഹാം, വൈസ് ചെയർസ് : സാബി കോലാത്ത്, ബീനാ ജോർജ്, പ്രസിഡന്റ്: ലിൻസൺ കൈതമല. വൈസ് പ്രസിഡന്റുമാർ: സജി തോമസ് (അഡ്മിൻ), ആൻ ബിജുമോൻ ലൂക്കോസ് (ഓർഗണസിങ്). സെക്രട്ടറിമാർ: പ്രവീൺ തോമസ്, ജെയിംസ് കോലടി. ട്രഷറർ: അഭിലാഷ് നെല്ലാമറ്റം ബിസിനസ് ഫോറം ചെയർമാൻ: മാത്യുക്കുട്ടി ആലുംപറമ്പിൽ, കമ്മിറ്റി അംഗങ്ങൾ: തോമസ് മാമൻ, ഫ്രാൻസിസ് കിഴക്കേകൂട്ട്, റോയി ചേലമല, ജോബി ചാക്കോ, ആന്റോ ആന്റണി. അഡ്വൈസറി ബോർഡ് മെംബേർസ്: ജെയ്‌ബു കുളങ്ങര, സണ്ണി വള്ളിക്കളം, സജി പുതൃകയിൽ, റോയ് മുളകുന്നം, ജോൺ പാട്ടപ്പടി, പ്രൊവിൻസ് ചെയർമാൻ മാത്യൂസ് അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം റീജിയൻ പ്രസിഡന്റ് പി.സി. മാത്യു ഉദ്‌ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓഫീസർമാരായ സാബു ജോസഫ് സി. പി. എ, ഫിലിപ്പ് മാരേട്ട്, കുര്യൻ സക്കറിയ, ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ജോൺ തോമസ്, റീജിയൻ വൈസ് ചെയർമാൻ വർഗീസ് കായലക്കകം, ഗ്ലോബൽ സെക്രട്ടറി ടി. പി. വിജയൻ, വൈസ് പ്രസിഡന്റ് അഡ്വ. സിറിയക് തോമസ്, എ. എസ്. ജോസ്. അലക്സ് കോശി വിളനിലം, ഗ്ലോബൽ കോൺഫറൻസ് കമ്മിറ്റി, കൺവീനർ തങ്കമണി, വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിനു ആശംസകൾ അറിയിച്ചു. വിവരങ്ങൾക്ക്: മാത്യുക്കുട്ടി ആലുംപപറമ്പിൽ- 773-620-2484, ലിൻസൺ കൈതമല- 847-338-0965

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.