You are Here : Home / USA News

ഗാമ ടെന്നീസ് ടൂർണമെന്റ്: നീരജ് ചാംപ്യൻ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, November 21, 2017 12:37 hrs UTC

ഓസ്റ്റിൻ∙ ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്റെ (GAMA) ആഭിമുഖ്യത്തിൽ നടന്ന ടെന്നീസ് ടൂർണമെന്റിൽ കെ. എം. നീരജ് ചാമ്പ്യന്‍പട്ടമണിഞ്ഞു. ഫൈനലിൽ മനേഷ് ശശിധരനെയാണ് നീരജ് തോല്പിച്ചത്. ആദ്യ സെറ്റ് മനേഷ് നേടിയെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ നീരജ് വിജയം കരസ്ഥമാക്കുകയായിരുന്നു. സ്കോർ: 3 -6, 6 -4, 6-4. ഡബിൾ‍സ്‌ വിഭാഗത്തിൽ അനിമോൻ ജോസ്/രാജേഷ് കുരിയപറംബിൽ, വിക്രം അയ്യർ/ചിരഞ്ജിത് ടീമുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. സമ്മാനദാന ചടങ്ങിൽ ഗാമയുടെ മുൻ ബോർഡ് അംഗങ്ങൾ ഗോവിന്ദൻ നമ്പൂതിരി, കർമചന്ദ്രൻ എന്നിവർ ഡബിൾ‍സ്‌ വിജയികൾക്കും ഗാമയുടെ സ്പോർട്സ് ടീം കോർഡിനേറ്റർ രമേഷ് ചന്ദ്ര സിംഗിൾസ് വിജയികൾക്കും മെഡലുകൾ സമ്മാനിച്ചു. ഗാമയുടെ പ്രസിഡന്റ് ശങ്കർ ചന്ദ്രമോഹൻ നന്ദി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.