You are Here : Home / USA News

വേൾഡ് മലയാളി ഫെഡറേഷൻ നവനേതൃത്വത്തിന്റെ ശോഭയിൽ

Text Size  

Story Dated: Sunday, November 19, 2017 10:27 hrs UTC

പുതിയ ഗ്ലോബൽ കമ്മിറ്റിയെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിയന്നയില്‍ പ്രഖ്യാപിച്ചു

ജോബി ആന്റണി

വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ 2017-2019 വർഷത്തേയ്ക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയിൽ നടന്ന യോഗത്തിൽ സംഘടനയുടെ രക്ഷാധികാരികളിലൊരാളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് സംഘടനയുടെ ഗ്ലോബൽ ക്യാബിനറ്റ് നേതൃത്വത്തെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയത്. ഇതിനോടകം 70-ൽ അധികം രാജ്യങ്ങളിൽ പ്രൊവിൻസുകളും, യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞ ഡബ്ലിയു.എം.എഫ് എന്ന സംഘടന രൂപികരിച്ച് ഒരു വർഷം കഴിയുന്ന അവസരത്തിൽ 2017 നവംബർ ആദ്യവാരം വിയന്നയിൽ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 39 പേരടങ്ങിയ വിപുലമായ ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തുടർന്ന് വരുന്ന രണ്ടു വർഷം സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബൽ ക്യാബിനറ്റും 30 പേർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്നതാണ് ഡബ്ലിയു.എം.എഫ് ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി. ഓസ്ട്രിയയിൽ നിന്നുള്ള പ്രിൻസ് പള്ളിക്കുന്നേൽ ഗ്ലോബൽ ചെയർമാനായും, നൗഷാദ് ആലുവ (സൗദി അറേബ്യ), ഗോപാലൻ ടി.കെ (ഇന്ത്യ), ആനി ലിബു (അമേരിക്ക) എന്നിവർ ഗ്ലോബൽ വൈസ് ചെയർ പദവിയിലും, ഫ്രാൻ‌സിൽ നിന്നുള്ള സുബാഷ് ഡേവിഡ് ഗ്ലോബൽ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സ്റ്റാൻലി ജോസ് (സൗദി അറേബ്യ), അരുൺ മോഹൻ (സ്വീഡൻ) എന്നിവരും ഗ്ലോബൽ ട്രെഷററായി ഷമീർ യുസഫും (സൗദി അറേബ്യ), ഗ്ലോബൽ കോഓർഡിനേറ്ററായി ഓസ്ട്രിയയിൽ നിന്നുള്ള വർഗീസ് പഞ്ഞിക്കാരനും തിരഞ്ഞെടുക്കപ്പെട്ടു. റീജണൽ പ്രെസിഡന്റുമാരായി ഡോണി ജോർജ്-ജർമ്മനി (യൂറോപ് റീജൺ), ഗിരീഷ് ബാബു-ബഹറിൻ (മിഡിൽ ഈസ്റ്റ് റീജൺ), ഷൗക്കത്ത് പറമ്പി-ഇന്ത്യ (ഏഷ്യ റീജൺ), ഷിബു ജോൺ-ഓസ്ട്രേലിയ (ഓസ്ട്രേലിയ & ഓഷ്യാനിയ റീജൺ), സാജൻ കുര്യൻ-അമേരിക്ക (അമേരിക്കാസ് റീജൺ), രാജീവ് പൂനത്ത്-നമീബിയ (ആഫ്രിക്ക റീജൺ) എന്നിവരും സാബു ചക്കാലയ്ക്കൽ-ഓസ്ട്രിയ, ഫിറോസ് ബാബു-യുഎഇ, സിറിൽ സഞ്ജു ജോർജ്-ഇന്ത്യ, നിബു മാത്യു-ഓസ്ട്രേലിയ, മാത്യു പൂവൻ-അമേരിക്ക, സോജൻ ജോസഫ്-ടാൻസാനിയ എന്നിവർ റീജണൽ കോഓർഡിനേറ്റർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

 

ചിത്ര ലക്ഷ്മി-യു.കെ (വിമിൻസ് ഫോറം), ഉമേഷ് മേനോൻ-ഇന്ത്യ (ബിസിനസ് ഫോറം), അഖിൽ തോമസ്-സ്വിറ്റ്‌സർലൻഡ് (യൂത്ത് ഫോറം), സീന ഷാനവാസ്-ഇന്ത്യ (പ്രൊജക്റ്റ് ഫോറം), നജീബ് എരമംഗലം-സൗദി അറേബ്യ (ചാരിറ്റി ഫോറം), സെബാസ്റ്റ്യൻ ലെനിസ്-യുഎഇ (പബ്ലിക്ക് റിലേഷൻസ്), അഡ്വ. ശ്രീജിത്കുമാർ-ഇന്ത്യ (കൾച്ചറൽ ഫോറം), അഡ്വ. ഘോഷ് അഞ്ചേരിൽ-ഓസ്ട്രിയ (ഇവന്റ് ഫോറം), സിന്ധു സജീവ്-ഇന്ത്യ (മീഡിയ ഫോറം), ഷീല നെൽസൺ-ഇന്ത്യ (സ്പോർട്സ് ഫോറം), ഷമീർ കണ്ടത്തിൽ-ഫിൻലൻഡ്‌ (ഐറ്റി ഫോറം), രാജ് കലേഷ്-ഇന്ത്യ (ടാലെന്റ്റ് ഫോറം), മുഹമ്മദ് കായംകുളം-സൗദി അറേബ്യ (പ്രവാസി വെൽഫെയർ), ആന്റണി പുത്തൻപുരയ്ക്കൽ-ഓസ്ട്രിയ (ഇലക്ഷൻ) എന്നിവർ വിവിധ ഫോറങ്ങളുടെ കോഓർഡിനേറ്റർമാരായി ചുമതലയേറ്റു. ഹേമ ബിജു-ഇന്ത്യ, ഐ.വി രാജു-ഇന്ത്യ, ഹൃഷികേശ് നമ്പൂതിരിപ്പാട്-ഇന്ത്യ, ജോൺ സേവ്യർ-ചെക്ക് റിപ്പബ്ലിക്ക് എന്നിവർ ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. ലോക മലയാളികളെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും പ്രവാസി മലയാളികൾക്കും, അതുവഴി ഇന്ത്യയ്ക്കും പ്രത്യേകിച്ച് കേരളത്തിൽ മുന്നേറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാൻ പുതിയ കമ്മിറ്റിയ്ക്ക് സാധിക്കട്ടെ എന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശംസിച്ചു.

 

പ്രഖ്യാപന വേദിയിൽ ശിഹാബ് തങ്ങള്‍ക്കൊപ്പം ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിന്റെ എം.ഡി ലെഫീർ മുഹമ്മദ്, ഡീൻ ഓഫ് സ്റ്റഡീസ് ഡോ. കിരൺ ജി.ആർ എന്നിവരും സന്നിഹിതരായിരുന്നു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ പ്രിൻസ്‌ പള്ളിക്കുന്നേൽ, ഗ്ലോബൽ കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ എന്നിവർ സംയുക്തമായി എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഓസ്ട്രിയ കോഓർഡിനേറ്റർ ടോമിച്ചൻ പാറുകണ്ണിൽ, സെക്രട്ടറി സാബു ചക്കാലയ്ക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.