You are Here : Home / USA News

എസ്രാ മീറ്റ് വിജയകരമായി നടത്തപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 16, 2017 12:25 hrs UTC

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായ റീജീയന്റെ ആഭീമുഖ്യത്തില്‍ എല്ലാ ക്‌നാനായ ഇടവകകളെയും മിഷനുകളെയും പങ്കെടുപ്പിച്ച എസ്രാ മീറ്റ് (എസ്രാ സ്കൂള്‍ ഓഫ് ഇവഞ്ചെലൈസേഷന്‍ ) വിജയകരമായി നടത്തപ്പെട്ടു. ചിക്കാഗോയ്ക്ക് സമീപമുള്ള സെ . ചാള്‍സിലുള്ള ഫെയ്‌സ്‌ന്റെ റണ്‍ റിസോര്‍ട്ടില്‍ വച്ചായിരുന്നു സമ്മേളനം നടത്തപ്പെട്ടത്. നവംബര്‍10 ന് രാവിലെ ദിവ്യബലിയോടു കൂടിആരംഭിച്ച പ്രതിനിധി കൂട്ടായ്മ ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ റവ.ഫാ .തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. മൂന്നുദിവസം നീണ്ടുനിന്ന നേതൃത്വ പരിശീലന പരിപാടികള്‍ക്ക് ചിക്കാഗോ, മിനിസോട്ടാ , ഡിട്രോയിറ്റ് , സാന്‍ഹോസേ , ലോസ് ആഞ്ചലസ്, അറ്റ്‌ലാന്റാ , റ്റാമ്പാ , മയാമി, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി തുടങ്ങിയ പ്രദ്ദേശങ്ങളില്‍ നിന്നുമായി 80 തിലധികം പ്രതിനിധികള്‍ പങ്കെടുത്തു. റവ.ഫാ . സുനില്‍ ഏനേക്കാട്ട് , മോണ്‍. തോമസ് മുളവനാല്‍, റവ.ഫാ .അബ്രാഹം മുത്തോലത്ത്, റവ.ഫാ .സുനി പടിഞ്ഞാറേക്കര, റവ.ഫാ. ബോബന്‍ വട്ടംപുറത്ത്, ബ്രദര്‍.സന്തോഷ് ടി ,ബ്ര .ബിജു, ബിബി തെക്കനാട്ട് , സാബു മഠത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

 

 

ദിവ്യകാരുണ്യ സന്നിധിയില്‍ മാദ്ധ്യസ്ഥ ശുത്രൂഷയ്ക്ക് ഒരുക്കുക, വിവിധ ആന്മീയ സ്രോതസുകളിലൂടെ ഇടവകയുടെ വിശൂദ്ധികരണത്തിനും സഭാ സാമൂദായിക നവീകരണത്തിനുമായി പുന: സുവിശേഷവല്‍ക്കരണത്തിന് സജ്ജരാക്കുക , കൂട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കാലഘട്ടത്തിന് ഉതകുന്ന വിശ്വാസ പരിശീലനവും ,വ്യക്തിസഭകളുടെ ആത്മീയതയും പകരുന്നു നല്കുക , തുടങ്ങിയ തുടര്‍ പരീശീലന നിദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്കുന്നതിനും , സഭാ പാരമ്പര്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന വചന വ്യാഖ്യാനം നടത്തന്നതിനും, കുടുംബ സന്ദര്‍ശനം, പ്രാര്‍ത്ഥന, പരിഹാര പ്രവര്‍ത്തികള്‍ വഴി ഇന്നത്തെ തലമുറ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആത്മീയമായ തലത്തില്‍ പ്രതിവിധി കാണുന്നതിനും പ്രേരകമായ ഒട്ടനവധി വിഷയങ്ങളും , ഗ്രൂപ്പു ചര്‍ച്ചകളും പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായിരുന്നു.

 

 

ക്‌നാനായ റീജിയണിലെ വിവിധ ആത്മീയ ശുത്രുഷകളെ കോര്‍ത്തിണക്കുന്നതിന് സഹായിക്കുവാന്‍ നിരവധി കോര്‍ഡിനേറ്റേഴ്‌സിന്റെ സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു. പങ്കെടുത്ത എല്ലാവര്‍ക്കും പുതിയ ദിശാബോധം നല്കുവാന്‍ തക്കവണ്ണം സഹായകരമായ പരിശീലനമാണ് എസ്രാ മീറ്റില്‍ ക്രമീകരിച്ചത്. സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ.) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.