You are Here : Home / USA News

മുസ്ലിം ലീഗിന് ദേശീയ മതേതര ശക്തിയായി വളരാനാകും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 15, 2017 12:55 hrs UTC

കോട്ടക്കല്‍: മുസ്ലിം ലീഗിന് രാജ്യം കാത്തിരിക്കുന്ന മതേതര മുന്നണിയിലെ നിര്‍ണായക ശക്തിയായി വളരാനാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ഝാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം ദളിത് സമുദായങ്ങള്‍ മുസ്ലിം ലീഗിനെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നുണ്ട്. മുസ്ലിം ലീഗ് ദേശീയ റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച ഗുണഫലമാണ് ഝാര്‍ഖണ്ഡില്‍ ഉണ്ടാക്കുന്നത്. എഴുപത്തഞ്ച് കുഴല്‍ കിണറുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിരവധി മസ്ജിദുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഝാര്‍ഖണ്ഡിലെ മുസ്ലിം ആദിവാസി സമുദായങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് രാഷ്ട്രീയമായി അവരെ സംഘടിപ്പിക്കുക എന്ന വലിയ ദൗത്യമാണ് പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ളത്.

 

 

ഹരിത യൗവ്വനം ചാരിറ്റി പ്ലാറ്റ്ഫോം ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട ഹലീമുദീന്‍ അന്‍സാരിയുടെ കുടുംബത്തിന് വേണ്ടി സമാഹരിച്ച തുക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹരിത യൗവ്വനം ചാരിറ്റി പ്ലാറ്റ്ഫോം ചെയര്‍മാന്‍ നൗഷാദ് ഇളംബാടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ യു.എ.നസീര്‍, സി.കെ.വി. യൂസഫ്, കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍, യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് മെമ്പര്‍ ഷിബു മീരാന്‍, സലീം പട്ടാമ്പി, മുഹ്സിന്‍ കുമ്പിടി, സിറാജ് മക്കരപ്പറമ്പ്, അസീസ് പഞ്ചിളി, യു.എ. ഷബീര്‍, സി.കെ.ബശീര്‍, ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.