You are Here : Home / USA News

സാദക സ്കൂള്‍ ഓഫ് മ്യൂസിക് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ഉല്‍ഘാടനം ഡിസംബര്‍ മൂന്നിന്

Text Size  

Story Dated: Friday, November 10, 2017 11:50 hrs UTC

സുമോദ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: ശുദ്ധ സംഗീതത്തെയും ലളിത സംഗീതത്തെയും പ്രെചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാദക സ്കൂള്‍ ഓഫ് മ്യൂസിക് ഫിലാഡല്‍ഫിയയില്‍ ഡിസംബര്‍ മൂന്നാം തീയതി ഞായറാഴ്ച്ച 5 :30 നു ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്യപ്പെടും. ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ സുപ്രസിദ്ധ പിന്നണി ഗായകന്‍ ഡോക്ടര്‍ ഹരിശങ്കറിന്‍റ്റെ ഗാന സന്ധ്യ അരങ്ങേറും. ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാദക സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഫിലാഡല്‍ഫിയ യിലെ പ്രഥമ മീറ്റിംഗില്‍ വച്ച് കാര്യ പരിപാടികള്‍ക്ക് രൂപം കൊടുത്തു. പ്രസ്തുത മീറ്റിംഗ് വച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സണ്‍ഡേ സ്കൂള്‍ കോമ്പറ്റീഷനില്‍ ഒന്നാം സമ്മാനം കൈവരിച്ച സാദക സ്കൂള്‍ പ്രെതിഭകളായ റേച്ചല്‍ ഉമ്മന്‍, സ്‌റ്റെഫിന്‍ മനോജ്, ട്രീന ജോസി എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി.

 

ചടങ്ങില്‍ സുധ കര്‍ത്താ, റെവ. ഫിലിപ്പ് മോടയില്‍, സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്, അഡ്വ. ജോര്‍ജ് എബ്രഹാം, ജോര്‍ജ് ഓലിക്കല്‍, സാബു പാമ്പാടി, ജോണ്‍ മാത്യു, എബ്രഹാം ജോസഫ്, റിച്ചി ഉമ്മന്‍, മനോജ് മാത്യു, അനിതാ ജോസി, ജാന്‍സി മനോജ്, സിനി ജോഷ്വ , ഡൊമിനിക്, ജോബി ജോര്‍ജ് എന്നിവര്‍ പങ്ക്‌കെടുക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ ഐ അലക്‌സാണ്ടര്‍ 267 632 1557

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.