You are Here : Home / USA News

എക്യൂമെനിക്കല്‍ സംഗമവും താങ്ക്‌സ് ഗിവിംഗ് സര്‍വീസും നവംബര്‍ 19-ന് ബോസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 09, 2017 12:02 hrs UTC

ബോസ്റ്റണ്‍: ബോസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ന്യൂഇംഗ്ലണ്ടിന്റെ ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൂട്ടായ്മയും, താങ്ക്‌സ് ഗിവിംഗ് സര്‍വീസും നവംബര്‍ 19-ന് ഞായറാഴ്ച 2.30-നു നടത്തപ്പെടുന്നു. ഹഡ്‌സണിലുള്ള കാര്‍മ്മല്‍ മാര്‍ത്തോമാ ഇടവകയാണ് ഈവര്‍ഷത്തെ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാ. ടോണി സേവ്യര്‍ പുല്ലൂക്കാട്ട് മുഖ്യ സന്ദേശം നല്‍കും. വിവിധ വിഷയങ്ങളെ ആധാരമാക്കി ഓരോ ഇടവകയും നയിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും വിവിധ ഗായകസംഘങ്ങളുടെ ഗാനങ്ങളും ഈവര്‍ഷത്തെ പ്രത്യേകതകളാണ്. പരിപാടികളുടെ വിജയത്തിനായി കാര്‍മ്മല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. മനോജ് ഇടിക്കുള പ്രസിഡന്റും, ജിജി വര്‍ഗീസ് സെക്രട്ടറിയുമായുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മനോജ് ഇടിക്കുള (978 618 7284), ജിജി വര്‍ഗീസ് (508 202 5030).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.