You are Here : Home / USA News

പമ്പ ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും

Text Size  

Story Dated: Wednesday, November 08, 2017 11:15 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

 

പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ ്മത്‌സരങ്ങള്‍ ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറി, തദവസരത്തില്‍ ഫൊക്കാന നാഷണല്‍ ജനറല്‍ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, നാഷണല്‍ കോഡിനേറ്റര്‍സുധ കര്‍ത്ത, വിനീത നായര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഫിലാഡല്‍ഫിയസെന്റ്‌തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) മത്‌സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. രണ്‍ട് വിഭാഗങ്ങളിലാലായിരുന്നു മത്‌സരങ്ങള്‍്. ജുനിയര്‍ (7 വയസ്സ് മുതല്‍ 12 വയസ്സുവരെയും) സീനിയര്‍ (13 വയസ്സ്മുതല്‍ 17 വയസ്സുവരെയും). പ്രസംഗം, ഗാനാലാപനം, നൃത്തംഎന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍ നടന്നത്. അമ്പതോളം കലാകാരന്മാരും, കലാകാരികളും വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

 

 

 

നിലവാരം പുലര്‍ത്തിയ പ്രകടനങ്ങളാണ് മത്‌സരാര്‍ത്ഥികള്‍ കാഴ്ചവച്ചതെന്ന് ്‌വിധികര്‍ത്താക്കള്‍ പറഞ്ഞു. വൈകുന്നേരം 6:30-ന് ഫിലാഡല്‍ഫിയായിലെ കലാകാരന്മാരെയുംകലാകാരികാരികളെയും പങ്കെടുപ്പിച്ച കലാസന്ധ്യയില്‍ സമ്മാനാര്‍ഹരായവരുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫൊക്കാനയുടെ ദേശീയ നേതാക്കളും ഫിലാഡല്‍ഫിയായിലെ സാമൂഹികസാസ്ക്കാരിക നേതാക്കളും പങ്കെടുത്ത സമ്മേളനത്തില്‍വിജയികള്‍ക്ക് കാഷ്അവാര്‍ഡും പ്രശംസ പത്രവും സമ്മാനിച്ചു. 2018-ല്‍ ഫലാഡല്‍ഫിയായില്‍അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷന് മുന്നോടിയായി നടന്ന ഈ ടാലന്റ്മത്‌സരത്തിലെവിജയികള്‍ക്ക് കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള നാഷണല്‍മത്‌സരങ്ങളില്‍ പങ്കടുക്കാമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോഅറിയിച്ചു. ഫൊക്കാന പ്രോഗ്രാംകോഡിനേറ്റര്‍ജോര്‍ജ്ജ്ഓലിക്കല്‍, പമ്പ ആര്‍ട്‌സ് ചെയര്‍മാന്‍ പ്രസാദ്‌ബേബി, പമ്പ വിമന്‍സ് ഫോറം ചെയര്‍മാന്‍ അനിതജോര്‍ജ്ജ,് കമ്മറ്റി അംഗങ്ങളായമോഡിജേക്കബ്,മിനി എബി, ജോണ്‍ പണിക്കര്‍, സുമോദ് നെല്ലിക്കാല, ഫാദര്‍ ഫിലിപ്പ്‌മോഡയില്‍, സുധ കര്‍ത്ത ഫീലിപ്പോസ് ചെറിയാന്‍, എബി മാത്യു ,ജോര്‍ജ്ജ് നടവയല്‍, ഡൊമിനിക്ക് ജേക്കബ്, എന്നിവര്‍സംഘാടകരായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.