You are Here : Home / USA News

മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ സെയിന്റ്‌സ് ഡേ ആചരിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, November 07, 2017 12:00 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയിലെ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ സെയിന്റ്‌സ് ഡേ സമുചിതമായി ആചരിച്ചു. മാലാഖമാരുടേയും വിശുദ്ധരുടേയും വേഷങ്ങള്‍ ധരിച്ചുകൊണ്ട്, കൈകളില്‍ റോസാ പുഷ്പങ്ങളും ഏന്തി കൊച്ചുകുട്ടികള്‍ കാഴ്ച വയ്പിനായി അള്‍ത്താരയിലേക്ക് കടന്നു വന്നത് വിശ്വാസികള്‍ക്ക് ഏറെ ഹൃദ്യമായ കാഴ്ചയായിരുന്നു. ഭൂരിഭാഗം കുട്ടികളും അവരുടെ പേരിന് കാരണമായ സ്വര്‍ഗീയ വിശുദ്ധരെ അനുകരിച്ചുകൊണ്ടാണ് വന്നത്. കുട്ടികള്‍ വിശുദ്ധരെ അനുകരിക്കുമ്പോള്‍, അവര്‍ കൂടുതലായി ആ വിശുദ്ധരെപ്പറ്റി പഠിക്കുകയും മനസിലാക്കുകയും ചെയ്യുമെന്ന് ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി കുട്ടികളെ അനുമോദിച്ചുകൊണ്ട് പറഞ്ഞു.

 

 

ചില അവസരങ്ങളില്‍ കുട്ടികള്‍ പൈശാചികവും വിരൂപവുമായ വസ്ത്രങ്ങള്‍ ധരിച്ചു കണ്ടിട്ടുണ്ട്. കുട്ടികളുടെ വസ്ത്രധാരണ രീതികളും കളിപ്പാട്ടങ്ങളുമൊക്കെ അവരുടെ സ്വഭാവ രൂപീകരണത്തില്‍ സ്വാധീനം ചെലുത്താറുണ്ടെന്ന് ജോസച്ചന്‍ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തി. വിശുദ്ധരെ അനുകരിക്കുന്നത് കുട്ടികളുടെ വിശ്വാസ വളര്‍ച്ചക്ക് ഉത്തമ മാര്‍ഗമാണെന്നും അച്ചന്‍ പറഞ്ഞു. മിഷന്‍ ലീഗ് കോര്‍ഡിനേറ്റര്‍ കെന്നിറ്റ കുമ്പിളുവേലില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓള്‍ സെയിന്റ്‌സ് ഡേയോടനുബന്ധിച്ച് ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ച മിഷന്‍ ലീഗിനെ ഇടവക സമൂഹം പ്രശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.