You are Here : Home / USA News

ഡോ. കെ. ജയകുമാറിന് വെസ്റ്റ് ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, November 02, 2017 11:53 hrs UTC

ന്യൂറോഷല്‍ : മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ. ജയകുമാറിനെ വെസ്റ്റ് ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ടെറൻസൺ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലയാളം സര്‍വ്വകലാശാലയെക്കുറിച്ചറിയുന്നതിനും അദ്ദേഹത്തെ അനുമോദിക്കുന്നതിനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു.

മലയാളം സര്‍വ്വകലാശാലയുടെ പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളർച്ചയും വികസനവും ആണ് .ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ്. നമ്മുടെ മലയാള പൈതൃകം നശിച്ചുപോകാതെ ഉയര്‍ത്തിക്കൊണ്ടുവരുവാൻ നമ്മൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധമാണന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടര്‍ന്ന് മലയാളം സര്‍വ്വകലാശാലയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം മറുപടി പ്രസംഗത്തില്‍ മലയാളം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെപ്പറ്റി വിവരിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയുമുണ്ടായി.

വെറുതെ മലയാളം പഠിക്കുവാന്‍ മാത്രമായിട്ടുള്ള ഒരു സര്‍വ്വകലാശാലയായി ഇതിനെ കാണരുതെന്നും, ഇവിടെ തുടങ്ങുന്ന എല്ലാ പാഠ്യപദ്ധതി തൊഴിലധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തിലിപ്പോള്‍ നിലവിലില്ലാത്ത പല കോഴ്സുകളുകളേയും കോര്‍ഡിനേറ്റ് ചെയ്തുകൊണ്ടുള്ള ഒരു സര്‍വ്വകലാശാലയാണ് മലയാളം സര്‍വ്വകലാശാല. ഇന്ന് കേരളത്തിലെ മലയാളികൾക്കു മലയാളത്തോട് ഒരു ഇഷ്‌ടക്കുറവ് കാണുന്നു.കേരളത്തിലെ പല സ്കൂളുകളിലും മലയാളം സംസാരിക്കുന്ന കുട്ടികൾക്ക് ശിക്ഷനൽകുന്ന ഒരു സബ്രദായം നിലനിൽക്കുന്നു . നമ്മുടെ ഭാഷക്ക് ശ്രെഷ്ട പദവി കിട്ടിയെങ്കിൽ കുടിയും നമ്മുടെ എഴുത്തുകാരെ ലോക തലത്തിൽ എത്തിക്കാൻ നാം ശ്രമിക്കണംഅദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നാം നിർബ്ബന്ധം പിടിക്കണം . കാരണം മാതൃഭാഷ തിരസ്കരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ മാനവികതയും സാമൂഹ്യ ഭോധവും ഇല്ലാതായികൊണ്ടിരിക്കുന്നു.സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു .നാശോന്മുഖമായ അവസ്ഥയിൽ നിന്ന് ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാനെന്ന ബോധം ഉൾക്കൊണ്ടാണ് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.

മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ എന്ന നിലയിൽ ഒരു ഭാരിച്ച ഉത്തരവാദിത്യം ആയിരുന്നു സര്‍വ്വകലാശാലയുടെ തുടക്കം. അഞ്ചു വർഷം കൊണ്ട് ഒരു മികച്ച സര്‍വ്വകലാശാല ആക്കിഎടുക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷംഉണ്ട് . നവംബർ ഒന്നിന് ഒരു കേരള പിറവി ദിവസം തന്നെ മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തുനിന്നും വിരമിക്കുബോൾ അഞ്ചു വർഷം കൊണ്ട് ഒന്നുമില്ലായ്മയിൽ നിന്ന് ഒരു സര്‍വ്വകലാശാല ഉണ്ടാക്കി അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നതിൽ ആന്മസംതൃപ്തി ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നാട്ടിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പൊതുവെ അഹന്ത വെച്ചുപുലര്‍ത്തുന്നവരാണ്; ഒരിക്കല്‍ ഐ.എ.എസ് ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ അവരുടെ ധാരണ ജനങ്ങളെ ഭരിക്കുകയെന്നത് മാത്രമാണ്. എന്നാല്‍ ശരിക്കും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ജനങ്ങള്‍ക്കും നാടിനും ആവശ്യകരമായ ഉപകാരപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുമാണ് വേണ്ടത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എപ്രകാരമായിരിക്കണമെന്ന് ഡോ. കെ. ജയകുമാറിനെക്കണ്ട് മറ്റുള്ളവര്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് പോർചെസ്റ്റർ ഓർത്തഡോസ് ചർച്ച് വികാരി ഡോ.ഫാ.ജോർജ് കോശി അഭിപ്രായപ്പെട്ടു.സെക്രട്ടറി ആന്റോ വർക്കി ആമുഖ പ്രസഗം നടത്തി.

ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ , ഫോമാ നേതാക്കളയ ജോൺ സി. വർഗിസ് (സലിം) ഹ്യൂമൻ റൈറ്റ് കമ്മീഷണർ തോമസ് കോശി , ഫൊക്കാന പിആർ ഓ ശ്രീകുമാര്‍ ഉണ്ണിത്താന്‍,ട്രസ്റ്റിബോർഡ് ചെയർമാൻ ഫിലിപ്പ് ജോര്‍ജ്ജ്,വൈസ് പ്രസിഡന്റ് ഷായിനി ഷാജൻ, ഷാജൻ ജോർജ് , എം.വി ചാക്കോ, കെ .ജെ .ഗ്രിഗറി ,ചാക്കോ പി ജോർജ് , എം.വി .കുര്യൻ, ദേവസ്യ ഇട്ടൂപ്പ് , ജോണ്‍ കെ. മാത്യു, രാധാ മേനോൻ, പൗലോസ് വർഗിസ് തുടങ്ങി നിരവധി ആളുകൾ ചർച്ചയിൽ പങ്കെടുത്തു . തന്റെ പ്രീയ സുഹൃത്തും സഹപാഠിയുമായ ജയകുമാറിനെ അനുമോദിച്ചതിൽ പി.വി. തോമസിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.