You are Here : Home / USA News

ഐ എന്‍ ഓ സി നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം നവംബര്‍ 4നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 02, 2017 12:33 hrs UTC

ഷിക്കാഗോ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാചാപ്റ്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം നവംബര്‍ നാലാം തീയതി പ്രോസ്പക്ട് ഹൈറ്റിസിലുള്ള കണ്‍ട്രി ഇന്‍ ബാങ്ക്വറ്റ് ഹാളില്‍ വെച്ച് സാം പിട്രോഡാ ഉത്ഘാടനം ചെയ്യുന്നതാണ്.ശാസ്ത്ര സാങ്കേതികരംഗത്ത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ഇന്‍ഡ്യ കൈവരിച്ച അതുല്യനേട്ടങ്ങളുടെ പിന്നണി ശില്പികളില്‍ അഗ്രഗണ്ണ്യനും ഇന്‍ഡ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് തുടങ്ങി ഭാരതത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും രാജീവ് ഗാന്ധിക്കും മന്‍മോഹന്‍സിംഗിനും ശക്തിപകര്‍ന്നുകൊണ്ടും സ്വന്തം പ്രവര്‍ത്തനപാഠവം തെളിയിച്ചുകൊണ്ടും ലോകശക്തികളില്‍ ഒന്നായി ഭാരതത്തെ ഉയര്‍ത്തുവാന്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനും ബഹുമാന്യനും വിശ്വവിഖ്യാതിത സയന്റിസ്റ്റുമാണ് സാം പിട്രോഡാ യോഗത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മുന്‍ കേന്ദ്രമന്ത്രിയും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി., ഓള്‍ കേരളാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.മാത്യു കുഴലനാടന്‍ ഐഎന്‍ഓസിയുടെ സ്ഥാപക നേതാവും മുന്‍പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ജോര്‍ജ് എബ്രഹാം തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംസാരിക്കുന്നതാണ്. . കുട്ടികളുടെ കലാപരിപാടികള്‍ ജൂബി വള്ളിക്കളം നയിക്കുകയും വിവിധ കമ്മറ്റികളും അവയുടെ ഭാരവാഹികളും യോഗനടപടികള്‍ നിയന്ത്രിക്കുന്നതും സുവനീറിന്റെ പ്രകാശകര്‍മ്മം നിര്‍വ്വഹിക്കുന്നതുമായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍പറമ്പി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.