You are Here : Home / USA News

ഫിലഡല്‍ഫിയായില്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നു

Text Size  

Story Dated: Tuesday, October 31, 2017 11:29 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

 

ഫിലഡല്‍ഫിയ: പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെയും നേഴ്‌സസ് സംഘടനയായ പിയാനോയുടെയും ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയായിലെ ഏജന്‍സി ഫോര്‍ ഏജിംഗ് ഓഫീസായി പ്രവര്‍ത്തിക്കുന്ന പി.സി.എ.(ഫിലാഡല്‍ഫിയ കോര്‍പ്പറേഷന്‍ ഫോര്‍ ഏജിംഗ്) നവംബര്‍ 4 ശനിയാഴ്ച രാവില 10 മുതല്‍ 2 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച്(10197 Northeast Ave, Philadelphia, PA) ആഡിറ്റോറിയത്തില്‍ വച്ച് ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ നടത്തുന്നതാണ്. അമേരിക്കയില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും, റിട്ടയര്‍മെന്റ് പ്രായത്തിലെത്തി നില്‍ക്കുന്നവര്‍ക്കും നാട്ടില്‍ നിന്നും ഇവിടെ വന്നു അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സൗജന്യമായി ലഭിക്കുവാന്‍ ഇതൊരു സുവര്‍ണ്ണാവസരമാണ് മറ്റു രാജ്യങ്ങളില്‍ നിന്നു കുടിയേറിയവര്‍ അമേരിക്കയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാം അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ച് മലയാളികള്‍ക്ക് ഈവിധ സൗജന്യമായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ് മെഡികെയര്‍ മെഡിക്കെയ്‌സ് മറ്റു സൗജന്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുകളുടെ ലഭ്യത, നിയമോപദേശങ്ങള്‍ ജോലിയിലും സമൂഹത്തിലും അവഗണനയും ചൂഷണവും നേരിടുന്നവര്‍ക്കുള്ള നിയമോപദേശങ്ങള്‍ സാമ്പത്തികവും തൊഴില്‍പരവുമായ സഹായങ്ങള്‍, വീടിന്റെ അറ്റകുറ്റപണികള്‍ വയോജന കേന്ദ്രങ്ങള്‍(അഡല്‍റ്റ് ഡേയ് കെയര്‍) സൗജന്യയാത്രാസഹായം ഹോം കെയര്‍, ഹോം വിസിറ്റിംഗ് ഡോക്ടര്‍ ഭവനത്തിലെത്തിക്കുന്ന ഭക്ഷണം നേഴ്‌സിംഗ് ഹോം ഗ്രാന്റ്‌റ് ഏമര്‍ജന്‍സി അലര്‍ട്ട് സംവിധാനം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും കൂടാതെ ലഭിക്കുവാന്‍ സാധ്യതയുള്ള മറ്റാനുകൂല്യങ്ങളെക്കുറിച്ചുള്ള വിശദമായിട്ടുള്ള വിവരങ്ങളും ഈ പരിപാടിയില്‍ നിന്നും അറിയുവാന്‍ സാധിക്കുന്നതാണ്.

 

 

 

പ്രായമായ മാതാപിതാക്കളുടെ പരിചരണത്തില്‍ മക്കള്‍ക്കും പങ്കുചേരാവുന്നതാണ് അതിലൂടെ സാമ്പത്തികമായ വരുമാനം ഉണ്ടാക്കുവാനും കഴിയുമെന്നതിനാല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കും ഏരിയ ഏജന്‍സി ഫോര്‍ ഏജിംഗ് ഓഫീസുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും ലഭ്യമാണെന്നതിനാല്‍ മറ്റു സ്റ്റേറ്റുകളിലും പെന്‍സില്‍വേനിയായിലെ മറ്റു കൗണ്ടികളില്‍ താമസിക്കുന്നവര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുത്തു വിവരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്. തികച്ചും സൗജന്യമായി പങ്കെടുക്കാവുന്ന ഈ പരിപാടിയില്‍ വന്നു ചേരുന്ന എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഹന സൗകര്യം ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ ക്രമീകരിക്കുന്നതാണ്. ബെന്നി കൊട്ടാരത്തില്‍ 267 237 4119, സാബു ജേക്കബ് 215 833 7895 ബീന കോശി- 267 902 8191, സാറാ ഐപ്പ്- 267 334 3788, ജോര്‍ജ്ജ് നടവയല്‍-215 969 4509, ലൈല മാത്യു-215 776 2199 ജോബി ജോര്‍ജ്ജ്-215 470 2400, ജീമോന്‍ ജോര്‍ജ്ജ്-267 970 4267 ഇതു പോലുള്ള സൗജന്യ ഇന്‍ഫര്‍മേഷന്‍ ഫെയര്‍ ചുരുക്ക സമയങ്ങളില്‍ വളരെ പരിമിതമായിട്ടു മാത്രമെ കമ്മ്യൂണിറ്റികള്‍ക്ക് ലഭിക്കുകയുള്ളൂ എന്നും ഇതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാകുവാനായി എല്ലാ മലയാളി സുഹൃത്തുക്കളും കൃത്യസമയത്തു തന്നെ എത്തിചേരണമെന്നും സാബു ജേക്കബ്(കോഡിനേറ്റര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഫെയര്‍) അറിയിക്കുകയുണ്ടായി. ജോസഫ് മാണി ജെയിംസ് ആന്ത്രയോസ് ഏബ്രഹാം ജോസഫ്, മാത്യു ഐപ്പ്, ജോഷി കുര്യാക്കോസ്, കുര്യന്‍ രാജന്‍, സാബു പാമ്പാടി, ജോണ്‍ പി വര്‍ക്കി സണ്ണി കിഴക്കേമുറി സാജന്‍ വര്‍ഗീസ്, രാജു കുരുവിള, മാത്യു ജോഷ്വ, റോണീ വര്‍ഗീസ്, ജേക്കബ് തോമസ്, വര്‍ക്കി പൈലോ, സരിന്‍ ചെറിയാന്‍, കുരുവിള വര്‍ഗീസ്, വര്‍ഗീസ്, ലിസി ജോര്‍ജ്, ലീല മാണി, ബ്രിജിത് വിന്‍സെന്റ്, എലിസബത്ത് തോമസ്, ബ്രിജിത് പാറപ്പുറത്ത്, സൂസന്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഈ പരിപാടിയുടെ വന്‍ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു. ടിച്ച സംഭവത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് പ്രതിക്ഷേധിച്ചു. ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച പതിപ്പിലാണ് ഇന്ത്യയുടെ വികലമായ ഭൂപടം അച്ചടിച്ചിട്ടുള്ളത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് വികലമായ ഭൂപടം ചേര്‍ത്തിട്ടുള്ളത്. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രിയും വിധി ജോഷിയും ചേര്‍ന്നു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. വികലവും ഇന്ത്യ അംഗീകരിക്കാത്തതുമായ ഭൂപടം അച്ചടിച്ചതിലൂടെ ഇന്ത്യയെ വാഷിംങ്ടണ്‍ പോസ്റ്റ് അവഹേളിച്ചിരിക്കുകയാണെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ എബി ജെ.ജോസ് ചൂണ്ടിക്കാട്ടി. തെറ്റായ ഭൂപടം അച്ചടിയ്ക്കാനിടയായ സംഭവത്തില്‍ പത്രം ഖേദം പ്രകടിപ്പിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നടപടി സ്വതന്ത്രപരമാധികാര രാഷ്ട്രമായ ഇന്ത്യയോടുള്ള അവഹേളനമാണ്. വാഷിംങ്ടണ്‍ പോസ്റ്റ് പോലുള്ള പത്രത്തില്‍ തെറ്റായ ഭൂപടം അച്ചടിക്കാനിടയായത് സംശയാസ്പദമാണ്. ഇന്ത്യയും ലോക രാഷ്ട്രങ്ങളും അംഗീകരിച്ച ഭൂപടം മാറ്റി വരക്കുന്ന നിലപാട് പ്രതിക്ഷേധാര്‍ഹമാണ്. വിഷയം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എബി ജെ. ജോസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.