You are Here : Home / USA News

ഐ.എന്‍.ഒ.സി ചിക്കാഗോയുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി അനുസ്മരണ വര്‍ഷം ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 30, 2017 12:08 hrs UTC

 ചിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എന്‍.ഒ.സി ചിക്കാഗോയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളുടെ "കുടുംബസംഗമം 2017' കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും, മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഒക്‌ടോബര്‍ 25-നു ബുധനാഴ്ച വൈകിട്ട് മെയിന്‍ലാന്റ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് തന്റെ സ്വാഗത പ്രസംഗത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തിരിച്ചുവരവിന്റെ ആവശ്യകത വ്യക്തമാക്കി. ചിക്കാഗോ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം എം.സിയായി യോഗ നടപടികള്‍ നിയന്ത്രിച്ചു. ഐ.എന്‍.ഒ.സി ഐ.ടി കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍ തന്റെ പ്രസംഗത്തില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയെ തുറന്ന് അനാവരണം ചെയ്യുകയും കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു. ആര്‍.വി.പി ലൂയി ചിക്കാഗോ വളരെയധികം രാഷ്ട്രീയ പാരമ്പര്യമുള്ള കേരളം കണ്ട ഏറ്റവും ജനകീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു വ്യക്തമാക്കി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മാറുന്ന സമീപനങ്ങളിലൂടെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒരു പുതിയ മുഖം കൈവരുന്നതായും അതിലൂടെ യുവ നേതൃത്വത്തിലൂടെ രാജ്യത്തെ ഈ അരക്ഷിതാവസ്ഥയില്‍ നിന്നും തിരികെ എത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും. സുശക്തമായി ഇന്ത്യയെ കെട്ടിപ്പെടുക്കുന്നതിന് ഇന്ദിരാഗാന്ധിയുടെ പങ്കിനെക്കുറിച്ച് വിവരിച്ച് ചാണ്ടി ഉമ്മന്‍ സംസാരിക്കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ ജെയ്ബു കുളങ്ങര, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പിള്ളി, പോള്‍ പറമ്പി, ജോസ് മണക്കാട്ട്, ഗ്രിഗറി ജോസഫ് ജോര്‍ജ്, ഹെറാള്‍ഡ് ഫിഗുരേദോ, സ്റ്റാന്‍ലി കളരിക്കമുറി, ജോണ്‍ ഏബ്രഹാം, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍, ജോസ് ആന്റണി പുത്തന്‍വീട്ടില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോര്‍ജ് കുര്യാക്കോസ്, ജോസ് വടക്കുംചേരി, സിറിയക് പുത്തന്‍പുരയ്ക്കല്‍, ജോര്‍ജ് മാത്യു, ബിജു കിഴക്കേക്കുറ്റ് തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐ.എന്‍.ഒ.സി ചിക്കാഗോ ട്രഷറര്‍ രാജന്‍ തോമസ് പുതുപ്പള്ളി എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.