You are Here : Home / USA News

റവ.മാത്യു ജോസഫിന് യാത്രാ മംഗങ്ങള്‍ നേര്‍ന്നു

Text Size  

Story Dated: Friday, October 27, 2017 09:32 hrs UTC

ഷാജി രാമപുരം

 

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകാംഗവും മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദീകനും ആയ റവ.മാത്യു ജോസഫ് അമേരിക്കയിലെ പ്രവാസ ജീവിതത്തിനു ശേഷം കുറച്ചു നാളത്തെ വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ഇടവകയുടെയും, ഇടവക സീനിയര്‍ സിറ്റിസണ്‍ ഫോറം ആയ പൂക്കാലത്തിന്റെ നേതൃത്വത്തില്‍ സമുചിതമായ യാത്രാ മംഗളങ്ങള്‍ നല്‍കി. ഇടവക വികാരി റവ.വിജു വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടവകയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജോര്‍ജ് പി. ആന്‍ഡ്രൂസ്, സെക്രട്ടറി എബി ജേക്കബ്, ട്രസ്റ്റി റഞ്ജി ജോര്‍ജ്, പൂക്കാലത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി പി.റ്റി. ചാക്കോ, ജോര്‍ജ് ഫിലിപ്പ്, തോമസ് കുരുവിള, എബ്രഹാം ജോര്‍ജ്, എം.കെ.ചാക്കോ, തോമസ് ബാബു, ജെസി വര്‍ഗീസ്, ലീലാമ്മ ബാബു എന്നിവര്‍ യാത്രാമംഗങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി അമേരിക്കയിലെ ഡാലസില്‍ പ്രവാസ ജീവിതം നയിച്ചു വരുന്ന റവ.മാത്യു ജോസഫ് ലബക്ക്, ഓസ്റ്റിന്‍, എന്നിവിടങ്ങളിലെ മാര്‍ത്തോമാ ഇടവകകളിലെ വികാരിയായും,, ഡാലസില്‍ പുതിയതായി ആരംഭിച്ച ക്രോസ് വേ കോണ്‍ഗ്രിഗേഷന്റെ പ്രഥമ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച വേദപണ്ഡിതനും, കണ്‍വെന്‍ഷന്‍ പ്രഭാഷകനും, യോഗാ പരിശീലകനും ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.