You are Here : Home / USA News

മാപ്പ് കാര്‍ഡ് ഗെയിംസ് നവംബര്‍ നാലിന് ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 23, 2017 05:27 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ 28 കാര്‍ഡ് ഗെയിം നവംബര്‍ നാലാം തീയതി 4 മുതല്‍ 9 വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തുന്നു. ഈ ഗെയിമിന്റെ നടത്തിപ്പിനായി ജോണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ലിജോ ജോര്‍ജ് കോര്‍ഡിനേറ്ററായി ജോണ്‍സണ്‍ മാത്യു, സാബു സ്കറിയ, തോമസ് എം. ജോര്‍ജ്, എന്നിവര്‍ അടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഈ മത്സരത്തിന് ഫിലാഡല്‍ഫിയയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മാപ്പ് പ്രസിഡന്റ് അനു സ്കറിയ, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ തോമസ് ചാണ്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജോണ്‍സണ്‍ മാത്യുവും സാബു സ്കറിയയും മത്സരങ്ങള്‍ നിയന്ത്രിക്കുന്നതാണ്. വിജയികളാകുന്നവര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് അനു സ്കറിയ (267 496 2423), സെക്രട്ടറി ചെറിയാന്‍ കോശി (201 286 9169), ട്രഷറര്‍ തോമസ് ചാണ്ടി (201 446 5027), ചെയര്‍മാന്‍ ജോണ്‍ ഫിലിപ്പ് (215 432 0819), കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് (215 776 7940), കണ്‍വീനര്‍മാരായ ജോണ്‍സണ്‍ മാത്യു (215 342 0819), സാബു സ്കറിയ (267 980 7923), തോമസ് എം. ജോര്‍ജ് (215 620 0323) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.