You are Here : Home / USA News

'സ്വരതരംഗം' സംഗീത സന്ധ്യ ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, October 20, 2017 10:56 hrs UTC

ന്യൂയോര്‍ക്ക്: സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഒരുക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ 'സ്വരതരംഗം' ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍ നടക്കും. വൈകീട്ട് 5.30ന് ന്യൂയോര്‍ക്ക് ട്രിനിറ്റി ലൂഥറന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5 Dutham Rd, New Hyde Park NY-11040) നടക്കുന്ന സംഗീത സന്ധ്യ ശ്രോതാക്കളില്‍ ആത്മീയ നവ്യാനുഭൂതി നിറയ്ക്കും. പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ഡോ.സാം കടമ്മനിട്ട, മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജന സഖ്യം വൈ.പ്രസിഡന്റും ഗായകനുമായ റവ.സജു.ബി.ജോണ്‍ സഹധര്‍മ്മിണി സിമി കൊച്ചമ്മയും ഒപ്പം ട്രൈസ്റ്റേറ്റ് മേഖലയിലെ അനുഗ്രഹീത ഗായകരും വൈവിധ്യമാര്‍ന്ന ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന 'സ്വരതരംഗം' സംഗീത സന്ധ്യയിലൂടെ സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ തുകയും ഡല്‍ഹിയില്‍ ഇറ്റേണല്‍ പ്രയര്‍ ഫെലോഷിപ്പ് നേതൃത്വം നല്‍കുന്ന മൗണ്ട് താബോര്‍ സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നു. സ്വരതരംഗം ന്യൂയോര്‍ക്കില്‍ ഒരുക്കുന്നത് ഡിവൈന്‍ മ്യൂസിക്ക്, കെസിയ മെലഡീസ്, റിഥം സൗണ്ട്‌സ്, ഗ്ലോറിയ റേഡിയോ, നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയ അമേരിക്കന്‍ ഇമിഗ്രന്റ് ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോസഫ് വി. തോമസ്(ആള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്), സ്വരതരംഗത്തിന്റെ ഗ്രാന്റ് സ്‌പോണ്‍സറായും, മാത്യു, പ്രതീഷ്(സീമാറ്റ് ഓട്ടോ സര്‍വീസ് സ്‌റ്റേഷന്‍, സാബു ലൂക്കോസ്(ബ്ലൂ ഓഷ്യന്‍ വെല്‍ത്ത് സൊലൂഷ്യന്‍സ്), സ്റ്റാന്‍ലി മാത്യു(റോയല്‍ ഹോംസ് ആന്‍ഡ് കൊമേഴ്‌സ്യല്‍), സാം കൊന്നമൂട്ടില്‍(ബെന്റിലി ബ്രദേഴ്‌സ് ലിമൂസിന്‍ സര്‍വ്വീസ്), ഷാജി വര്‍ഗീസ്(ഗ്രീന്‍ പോയിന്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ്), ഫിലിപ്പ്.കെ.മാത്യു(റിഥം സൗണ്ട്‌സ്) എന്നിവര്‍ സ്‌പോണ്‍സര്‍മാരായും വേണ്ട സഹായങ്ങള്‍ ചെയ്തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാജി തോമസ്(പ്രമോദ്)-516-849-0368 ജോമോന്‍ ഗീവര്‍ഗ്ഗീസ്-347-952-0710 ചാക്കോ മാത്യു(സണ്ണി)- 646-853-4644

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.