You are Here : Home / USA News

വിദ്യാലയങ്ങളില്‍ നിന്നും എലികളെ തുരത്തുന്നതിന്4 മില്യണ്‍ ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 16, 2017 11:18 hrs UTC

ന്യൂയോര്‍ക്ക്: മന്‍ഹാട്ടന്‍, ബ്രൂക്ക്‌ലിന്‍. ബ്രോണ്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്ള 133 പബ്ലിക്ക് സ്‌കൂളുകളില്‍ എലി ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇവയെ തുരത്തുന്നതിന് 4 മില്യണ്‍ വകയിരുത്തിയതായി ഡി ബ്ലാസിയൊ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഈ വര്‍ഷാരംഭത്തില്‍ ലോവര്‍ ഈസ്റ്റ് സൈഡ്, ഈസ്റ്റ് വില്ലേജ്, മന്‍ഹാട്ടന്‍ ചൈന ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലെ ക്ലാസ് റൂമുകളില്‍ നിന്നും കാഫറ്റീരിയകളില്‍ നിന്നും എലി ശല്യം 70% ഒഴിവാക്കുന്നതിന് 32 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. എലികള്‍ സ്വാദിഷ്ടമായ ആഹാര പദാര്‍ത്ഥങ്ങള്‍ ട്രാഷ് സ്റ്റോറേജുകളില്‍ നിന്നും, ട്രാഷ് ബാഗുകളില്‍ നിന്നും ലഭിക്കാതിരിക്കുന്നതിന്, വിപുലമായ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇവയെല്ലാം നീക്കം ചെയ്യുക എന്നതാണ് സിറ്റിയുടെ ഉത്തരവാദിത്വമെന്ന് ഡി ബ്ലാസിയോയെ ഉദ്ധരിച്ച് ഒലിവിയ പറഞ്ഞു. പുതിയതായി 16,188 ട്രാഷ്‌കാനുകള്‍ സ്‌കൂള്‍ പരിസരത്ത് സ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ എലികളെ അകറ്റി നിര്‍ത്തുന്നതിനുള്ള ഗൈഡ് ലൈന്‍സ് കാര്യക്ഷമമായി നടപ്പാക്കുന്നതിനും സിറ്റി നിര്‍ദ്ദേശം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.