You are Here : Home / USA News

ചിക്കാഗോ കെ സി എസ് ക്നാനായ സെന്റർ ആദ്യ ചുവടുപ്പ് ഉജ്വലമായി

Text Size  

Story Dated: Sunday, October 15, 2017 10:51 hrs UTC

ചിക്കാഗോ ക്നാനായ സമുദയം ഏറെ ആഗ്രഹിച്ച - നോർത്ത് സൈഡിൽ ഒരു കമ്മ്യൂണിറ്റി സെന്റർ എന്ന ചിരകാല സ്വപനം സാക്ഷാത്കരിക്കുന്നു. ഏറ്റവും കൂടുതൽ ക്നാനായ സമുദായ അംഗങ്ങൾ താമസിക്കുന്ന ഡെസ് പ്ലെയിൻസ്‌ സിറ്റിയുടെ മദ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന 25000 ൽ പരം Sq/ft ബിഎൽഡിങ്ങും , 1.33 ഏക്കർ സ്ഥലവും ( ഒരു ക്‌നാനായ സെന്ററിന് അനുയോജ്യമായ ഒരു പദ്ധതി) നമ്മുടെ കൈപ്പിക്കിടയിൽ എത്തിയിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. അതിനുള്ള ആദ്യ ചുവടു വെപ്പായ ചിക്കാഗോ കെ സി എസിന്റെ ബിൽഡിംഗ് ബോർഡ് മീറ്റിങ്ങും സേർച് കമ്മറ്റി മീറ്റിഗും പ്രെസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയിൽ കൂടുകയുണ്ടായി. രണ്ടു മീറ്റിംഗുകളും മുഴുവൻ അംഗങ്ങളും ഒറ്റകെട്ടായി അനന്തര നടപടികളുമായി മുന്നോട്ടു പോകുവാനായി തീരുമാനിച്ചു. ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ മുഴവൻ സഹകരണവും ഉറപ്പുവരുത്തുവാനായി സോഷ്യൽ ബോഡി യും പൊതുയോഗവും വിളിച്ചു ഏവരുടെയും നിസ്വാർത്ഥ സഹരണം അഭ്യര്ഥിക്കുവാൻ മീറ്റിംഗ് തീരുമാനിച്ചു . ഫണ്ട് സമാഹരണം എത്രയും പെട്ടന്ന് ആരംഭിച്ചു 45 ദിവസത്തിനുള്ളിൽ സ്വപ്ന സാക്ഷാത്കാരം പൂർത്തികരിക്കണമെന്ന് ഏവരും അഭിപ്രായപ്പെട്ടു . ബിനു പൂത്തുറയിൽ , സാജു കണ്ണമ്പള്ളി , ഷിബു മുളയാനിക്കുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ , പീറ്റർ കുളങ്ങര , ജോസ് മണക്കാട്ട് , സിറിയക് കൂവക്കാട്ടിൽ , ജസ്റ്റിൻ തെങ്ങനാട്ട് , സഞ്ജു പുളിക്കത്തൊട്ടിലിയിൽ , എന്നിവർ മീറ്റിംഗിൽ സന്നിഹിതരായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.