You are Here : Home / USA News

എഫ്‌സിസി ടെക്‌സാസ് ഓപ്പൺ കപ്പ് സോക്കർ ടൂര്‍ണമെന്റ് ഒക്ടോബർ 21, 22 തീയതികളിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, October 14, 2017 12:26 hrs UTC

ഡാളസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ എഫ് സി സി കരോൾട്ടൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് ടെക്സാസ് ഓപ്പൺ കപ്പ് സോക്കർ ടൂർണമെന്റ് ഒക്ടോബർ 21, 22 (ശനി, ഞായർ ) തീയതികളിൽ നടക്കും. ഗാർലാന്റിലുള്ള കേരളാ അസോസിയേഷൻ ഓഫ് ഡാളസ് സോക്കർ ഫീൽഡ് (3821 Broadway Blvd, Garland, TX 75043) ടൂർണമെന്റിന് വേദിയാകും. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ക്വർട്ടർ ഫൈനൽ, സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഷിനു പുന്നൂസ് എക്സ്പ്രസ് കെയർ ഫാർമസി, ഷിജു എബ്രഹാം സ്പെക്ട്രം ഫൈനാൻഷ്യൽസ്, കേരളാ കിച്ചൺ , ജോജോ കാർ റിപ്പയർ, നെക്സ്റ് ലെവൽ ടാക്സ്, സ്‌പൈസ് ആൻഡ് റൈസ് കരോൾട്ടൻ, വിനോദ് ചാക്കോ ബീം റിയാലിറ്റി, അവാന്റ് ടാക്സ് ആൻഡ് ഫൈനാൻഷ്യൽസ് , പ്രൈം ചോയ്സ് ലെൻഡിങ് തുടങ്ങി നിരവധി സ്പോൺസർമാരുടെയും ഡാളസിലെ കായിക പ്രേമികളുടെയും സഹകരണത്തോടെയാണ് ടൂർണമെന്റ് ഒരുങ്ങുന്നത്. ഫുട്‍ബോൾ പ്രേമികളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ് (പ്രസിഡന്റ് ) 214 784 1154 പ്രദീപ് ഫിലിപ്പ് 214 532 3665, റ്റിബി ഫിലിപ്പ് (ട്രഷറർ ) 972 922 2729 ജിബിൻ മാത്യു 214 660 6672 എന്നീ ടൂർണമെന്റ് കോർഡിനേറ്റേഴ്സ് ആയി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.