You are Here : Home / USA News

സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് ഫിലാഡല്‍ഫിയായില്‍ സ്വീകരണം

Text Size  

Story Dated: Friday, October 06, 2017 11:03 hrs UTC

സന്തോഷ് ഏബ്രഹാം

 

ഫിലാഡല്‍ഫിയ: ഹൃസ്വ സന്ദര്‍ശനത്തിന് ഫിലാഡല്‍ഫിയായില്‍ എത്തിച്ചേല്‍ന്ന കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന് മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ന്റെ ആഭിമുഖ്യത്തില്‍ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് സ്വീകരണം നല്‍കുന്നു. (7733 Cator Ave, Philadelphia, PA- 19152). കേരളാ നിയമ സഭയില്‍ പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 14-ാം സഭയുടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മലപ്പുറം ജില്ലയില്‍ പെരുന്തല്‍മണ്ണ സ്വദേശിയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടെ വളര്‍ന്ന് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (DYFI) യുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് യുവജനങ്ങളുടെ ആവേശം ആയി മാറിയ വ്യക്തിത്വത്തിന്റെ ഉടമയാണ്. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കൂടി കേരളാ ജനതയുട അംഗീകാരത്തിന് പാത്രീ ഭൂതനായ സ്പീക്കറുടെ സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

 

 

കൂടതല്‍ വിവരങ്ങള്‍ക്ക് അനു സ്‌കറിയാ (പ്രസിഡന്റ്)- 267 496 2423 ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി)- 201 286 9169 തോമസ് ചാണ്ടി(ട്രഷറര്‍)- 201 446 5027

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.