You are Here : Home / USA News

വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

Text Size  

Story Dated: Wednesday, October 04, 2017 11:59 hrs UTC

മാത്യു പത്തായത്തില്‍

 

ഡാലസ്: മഹാത്മ ഗാന്ധിജിയുടെ 48-മത് ജന്മദിനം ഒക്ടോബര്‍ 2ന് ഡാലസിലെ ഇര്‍വിംഗ് സിറ്റിയിലുള്ള മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്കിലുള്ള ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച് വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ന്റെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ളയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, റീജിയണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഏലിയാസ് പത്രോസ്, മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനും, ഡാലസ് പ്രൊവിന്‍സ് പ്രസിഡന്റുമായ പ്രമോദ് നായര്‍, റീജിയണല്‍ വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ആന്‍ശി തലച്ചെല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

്അമേരിക്കയിലെ നൊവാഡ സ്റ്റേറ്റിലെ ലാസ് വേഗാസില്‍ നടന്ന കൂട്ടകുരുതിയില്‍ അപലപിക്കുകയും, തോക്കുകളുടെ നിയന്ത്രണത്തിനായി പുതിയ നിയമ സംവിധാനം അനിവാര്യം ആണെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുവാനും തീരുമാനിച്ചു. അഹിംസയിലൂടെ സമാധാനത്തിന്റെ മാതൃക കാട്ടിതന്ന മഹാത്മാ ഗാന്ധിജിയുടെ മാതൃകാ ജീവിതം മാനവരാശിക്ക് എന്നും അനുകരണീയമാണ്. ഗ്രാമീണിയ സ്വയംപര്യാപ്തത എന്ന ഗാന്ധിജിയുടെ ആശയത്തെ മുന്‍നിര്‍ത്തിയാണ് വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വില്ലേജ് അഡോപ്ഷന്‍ പദ്ധതി ആരംഭിച്ചത്. ഇന്ന് കേരളത്തിലെ ഏഴ് വില്ലേജില്‍ ഇത് നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ നേതാക്കള്‍ ആത്മസംതൃപ്തിയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.