You are Here : Home / USA News

ഫോമാ 2018 കണ്‍വന്‍ഷന്‍: ഏര്‍ളി ബര്‍ഡ് റജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ

Text Size  

Story Dated: Saturday, September 30, 2017 12:23 hrs UTC

ബീനാ വള്ളിക്കളം

 

 

ഷിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ നടക്കുന്ന ഫോമായുടെ അന്താരാഷ്ട്ര ജനകീയ കണ്‍വന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ വളരെ ഭംഗിയായ നിലയില്‍ നടന്നു വരുന്നു. ഫാമിലിക്ക് 251 ഡോളര്‍ കിഴിവില്‍ $999.00 നു ലഭിക്കുന്ന പാക്കേജ് നവംബര്‍ 30ന് അവസാനിക്കുന്നതായും ഈ വിപുലവും വൈവിധ്യമായതും ആയ കണ്‍വന്‍ഷനിലേക്ക് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുവാനും പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും അഭ്യര്‍ത്ഥിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ താല്‍പര്യപ്പെടുന്നതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം പരിപാടികളും ഉള്‍പ്പെടുന്നതുമായ ഒരു ഫാമിലി കണ്‍വന്‍ഷനാണ് ഇത്തവണ ഫോമാ ഭാരവാഹികള്‍ ഒരുക്കുന്നത്. ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ നിന്നും 15 മിനിറ്റ് മാത്രം ദൂരത്തുള്ള നൈസന്‍സ് ഹോട്ടലില്‍ വച്ചു നടക്കുന്ന ഈ കൂട്ടായ്മയില്‍ തനതു കേരളീയ ശൈലിയിലുള്ള ഭക്ഷണവും കലാവിരുന്നും കൊണ്ട് വ്യത്യസ്തമായിരിക്കും.

 

 

 

 

യുവജനോത്സവം, നാടകോത്സവം, ഡിബേറ്റുകള്‍, പത്രപ്രവര്‍ത്തക സംഗമം, വിമന്‍സ് ഫോറം പരിപാടികള്‍, പുതുമയാര്‍ന്ന മത്സരപരിപാടികള്‍ എന്നിവ ഈ കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും. എത്രയും വേഗം മിതമായ നിരക്ക് പ്രയോജനപ്പെടുത്തി രജിസ്ട്രര്‍ ചെയ്യുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ ക്ഷണിക്കുന്നു. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജന. സെക്രട്ടറി ജിബി തോമസ്, ജോ. സെക്രട്ടറി വിനോദ് കോണ്ടൂര്‍ ഡേവിസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരക്കല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി എടാട്ടിന്റെ നേതൃത്വത്തിലുള്ള ഷിക്കാഗോ ടീമും മറ്റനവധി പ്രവര്‍ത്തകരും ഈ മലയാളി മാമാങ്കത്തിനായുള്ള ഒരുക്കങ്ങളില്‍ ഒന്നുചേരുന്നു. നവംബര്‍ 30 നു ശേഷം ഫീസ ്1250 ഡോളര്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.fomaa.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.