You are Here : Home / USA News

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ചിക്കാഗോ കൈരളി ലയണ്‍സിന് ഉജ്ജ്വലവിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 29, 2017 11:44 hrs UTC

ഡാളസ്സ് : നോര്‍ത്ത് അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ മനസ്സില്‍ ഒരിയ്ക്കല്‍ക്കൂടി ചിരപ്രതിഷ്ഠ നേടിക്കൊണ്ട് 12-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീഴുമ്പോള്‍ ചിക്കാഗോ കൈരളി ലയണ്‍സിന്റെ കുട്ടന്മാര്‍ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി നെഞ്ചോട് ചേര്‍ത്ത് മുത്തമിട്ടു. അവസാന നിമിഷം വരെ കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയ ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചിക്കാഗോ കൈരളി ലയണ്‍സ് താമ്പാ ടൈഗേഴ്‌സ് (Tampa Tigers) നെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിന്റെ എം.വി.പി ചിക്കാഗോ കൈരളി ലയണ്‍സ് ഷാന്‍ കദളിമറ്റമാണ്, ബെസ്റ്റ് സെറ്റര്‍ നിതിന്‍ തോമസ് (കൈരളി ലയണ്‍സ്), ബെസ്റ്റ് ലിബറോ മെറിള്‍ മംഗലശ്ശേരില്‍ (കൈരളി ലയണ്‍സ്), ബെസ്റ്റ് ഒഫന്‍സ് Tibil Machanickkal (താമ്പ ടൈഗേഴ്‌സ്) എന്നിവരാണ്. അമേരിക്കന്‍ മലയാളി വോളിബോളിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചവരില്‍ പ്രമുഖനായിരുന്ന ശ്രീ. എന്‍.കെ. ലൂക്കോസിന്റെ ആകസ്മികമായ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും അമേരിക്കയിലെ പല സ്റ്റേറ്റുകളിലായി നടത്തി വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് ഈ വര്‍ഷം ഡാളസ്സ് ആതിഥേയത്വം അരുളി. ടenter Park Recreation Center Stadium ത്തില്‍ വച്ച് എന്‍.കെ. ലൂക്കോസ് നടൂപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടുകൂടി ഡാളസ്സ് സ്‌ട്രൈക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.