You are Here : Home / USA News

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു

Text Size  

Story Dated: Friday, September 29, 2017 11:33 hrs UTC

ജെയിംസ് വര്‍ഗീസ്‌

 

കാലിഫോര്‍ണിയ: സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടെയും, സ്‌നേഹത്തിന്റെയും, ആയുരാരോഗ്യത്തിന്റെയും നിറവോടെ മാവേലി നാടു വാണിരുന്ന സ്മരണകള്‍ നിലനിര്‍ത്തുന്ന ഓണാഘോഷം സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഗംഭീരമായി ആഘോഷിച്ചു. മില്‍പിറ്റാസ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഏറെ പുതുകള്‍ നിറച്ച കലാപരിപാടികള്‍ കോര്‍ത്തിണക്കി അമേരിക്കന്‍ മലയാളി കലാപ്രതിഭകള്‍ അരങ്ങു തകര്‍ത്തു. ഓരോ വര്‍ഷവും നാലും അഞ്ചും ഓണസദ്യയെങ്കിലുമുണ്ണുക സാധാരണമാണ്. തിരുവോണം മുതല്‍ ഓരോ ആഴ്ചാവസാനങ്ങളില്‍ ഓരോരോ സംഘടനകളുടെയും ഓണാഘോഷമാണ്. തിരക്കിട്ട അമേരിയ്ക്കന്‍ ജീവിതത്തില്‍ മലയാളത്തനിമയോടെ നാവിനു രുചിയേറിയ ഓണസദ്യയും, മറ്റു മലയാളികളെ കണ്ടുമുട്ടാനും വീണുകിട്ടുന്ന അവസരങ്ങളും പലരും പാഴാക്കാറില്ല. ഇരുപതിലേറെ ഈണങ്ങളുമായി പ്രമുഖ മലയാള റസ്റ്റോറന്റ് റെസ്സ് ചില്ലീസിന്റെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായി നടത്തിയ ഓണസദ്യ ഈ സീസണിലെ മികവുറ്റതായിരുന്നയെന്ന പലരും അഭിപ്രായപ്പെട്ടു.

 

 

 

 

 

 

ഓണാഘോഷങ്ങളും ഓണസദ്യയോടുമൊപ്പം ലയണ്‍സ് ക്ലബ്ബ് കാരുണ്യത്തിന്റെ വഴികളിലേയ്ക്കും നീങ്ങിയത് പലര്‍ക്കും നല്ലൊരനുഭവമായി. ഹാര്‍വി കൊടുങ്കാറ്റില്‍ നാശനഷ്ടം സംഭവിച്ച ഹൂസ്റ്റണ്‍ മേഖലയിലെ സഹായത്തിനു തുക സംഘടിപ്പിക്കാനും സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് പദ്ധതിയിട്ടു. സിലിക്കോണ്‍ വാലി ലയണ്‍സ് ക്ലബ്ബ് ഓണാഘോഷങ്ങളുടെ ഉത്ഘാടനം സിനിമാ നിര്‍മ്മാതാവും, നടനും, എഴുത്തുകാരനുമായ തമ്പി ആന്റണി നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഗോപകുമാര്‍ ഗോപാലന്‍, സെക്രട്ടറി, സാബു പീറ്റര്‍, റീജിയണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസ്, സോണ്‍ ചെയര്‍ ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ കോഷി ജോണ്‍, വൈസ് പ്രസിഡന്റ് താനാ കൃഷ്ണകുമാര്‍, മെമ്പര്‍ഷിപ്പ് ചെയര്‍ സൂസന്‍വര്‍ഗീസ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹാര്‍വി ദുരന്തത്തിനു വേണ്ടി പെയിന്റിംഗ് നടത്തി വില്പന നടത്തി പണം കണ്ടെത്തിയ പിനക്കിള്‍ ഇന്റലക്ട് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയും സ്‌ക്കൂള്‍ ഡയറക്ടര്‍ ഉഷാ ജോണ്‍സനെയും ലയണ്‍സ് ക്ലബ് അനുമോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.