You are Here : Home / USA News

ചിക്കാഗോ എക്യൂമെനിക്കല്‍ കലാ മാമാങ്കം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 27, 2017 10:32 hrs UTC

ചിക്കാഗോ: ആത്മീയചൈതന്യവും, കലയും സമന്വയിക്കുന്ന എക്യൂമെനിക്കല്‍ കലാമേളയ്ക്ക് ഒക്‌ടോബര്‍ ഏഴാം തീയതി രാവിലെ 9 മണിക്ക് തിരശീല ഉയരും. സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ട് ആത്മീയ വെളിച്ചത്തിനു തിരി തെളിയിക്കുമ്പോള്‍ ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ അഭിമാനത്തിന് തിളക്കേറും. കുട്ടികളുടെ കലാഭിരുചികള്‍ക്കും, നേതൃപാടവങ്ങള്‍ക്കും ഊടുംപാവും നല്‍കി വളര്‍ത്താനും, ആത്മീയതയില്‍ അടിത്തറ പാകി സമൂഹത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ അവരെ എത്തിക്കുന്നതിനും ഇങ്ങനെയുള്ള ശ്രമങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളതെന്നു എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ അഭിപ്രായപ്പെട്ടു. പാട്ട് (ഇംഗ്ലീഷ്, മലയാളം), നൃത്തം, പെന്‍സില്‍ ഡ്രോയിംഗ്, പ്രസംഗം, വാട്ടര്‍ കളറിംഗ്, ബൈബിള്‍ മെമ്മറി വേഴ്‌സസ്, ഉപകരണ സംഗീതം, ക്വിസ്, ഫാന്‍സി ഡ്രസ് എന്നിവയില്‍ വ്യക്തിഗത മത്സരവും, ഗ്രൂപ്പ് സോംഗ്, ഡാന്‍സ്, മാര്‍ഗ്ഗംകളി എന്നിവയില്‍ സമൂഹ മത്സരങ്ങളുമാണ് നടക്കുന്നത്.

 

 

 

ബൈബിള്‍ ക്വിസിനായി സബ് ജൂണിയേഴ്‌സിന് സെക്കന്‍ഡ് കൊരിന്ത്യന്‍സ്, ജൂണിയേഴ്‌സിനായി റോമര്‍, സീനിയേഴ്‌സിനായി ഫസ്റ്റ് കൊരിന്ത്യന്‍സ് എന്നിവയാണ്. പ്രസംഗ വിഷയങ്ങള്‍ താഴെപ്പറയും വിധമാണ്. സബ് ജൂണിയേഴ്‌സ്: വിശ്വാസരൂപീകരണത്തില്‍ സണ്‍ഡേ സ്കൂളിന്റെ പങ്ക് (Role of Suday School in Faith Formation). ജൂണിയേഴ്‌സ്: സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയില്‍ ക്രസ്ത്യാനിയായിരിക്കുക (Being a Christian in the age of Social Media). സീനിയേഴ്‌സ്: ആത്മീയതില്‍ ധാര്‍മ്മികതയുടെ പ്രധാന്യം (How Morality in important in Spiritual Life ). പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. റവ. ജോര്‍ജ് വര്‍ഗീസ്, റവ.ഡോ. മാത്യു പി. ഇടിക്കുള എന്നിവര്‍ ചെയര്‍മാന്‍മാരായും, ജോര്‍ജ് പണിക്കര്‍ ജനറല്‍ കണ്‍വീനര്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, സിനില്‍ ഫിലിപ്പ്, ഷിനു നൈനാന്‍, ജേക്കബ് ചാക്കോ, മാത്യു മാപ്ലേട്ട്, റവ. ജോണ്‍ മത്തായി, റവ. ഡോ. കെ. സോളമന്‍, ഏലിയാമ്മ പുന്നൂസ്, പ്രേംജിത്ത് വില്യംസ്, സൈമണ്‍ തോമസ്, രാജന്‍ ഏബ്രഹാം, മാത്യു എം. കരോട്ട്, രാജു വര്‍ഗീസ്, ജയിംസ് പുത്തന്‍പുരയില്‍, ബേബി മത്തായി, ആന്റോ കവലയ്ക്കല്‍, ജോണ്‍ ഇലക്കാട്ട് എന്നിവര്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു.

 

 

 

ചിക്കാഗോയിലെ വിവിധ ഇടവകകളിലുള്ള കുട്ടികള്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു മത്സര വേദിയാണ് എക്യൂമെനിക്കല്‍ കലാമേള. സെപ്റ്റംബര്‍ 19-നു സി.എസ്.ഐ കത്തീഡ്രല്‍ ചര്‍ച്ചില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പണിക്കര്‍ക്ക് ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഒക്‌ടോബര്‍ ഏഴിന് രാവിലെ 9 മണിക്ക് മുമ്പായി സീറോ മലബാര്‍ ഹാളില്‍ എത്തിക്കേണ്ടതാണ്. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീനാ തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈവര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് പണിക്കര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.