You are Here : Home / USA News

ഡാളസില്‍ എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസ് ഒരുക്കിയ ഓണാഘോഷങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 27, 2017 10:19 hrs UTC

ഡാളസ്: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാചസ്സിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റുന്ന എന്‍ എസ് എസ് ഓണം സെപ്റ്റംബര്‍ 16ന് ഇര്‍വിംഗ് ഡി എഫ് ഡബ്ല്യൂ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഓണം ഡാളസ്സിലെ എല്ലാ മലയാളികള്‍ക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി, എന്‍.എസ്.എസും ഡി.എഫ്.ഡബ്ല്യു. ടെമ്പിളും ചേര്‍ന്ന് നടത്തി വരികയാണ്. എന്‍ എസ് എസ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് പ്രമോദ് നായര്‍ സ്വാഗതം ആശംസിച്ച ഈ ചടങ്ങില്‍ എന്‍ എസ് എസ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എം എന്‍ സി നായര്‍ പങ്കെടുത്ത് എല്ലാ നായര്‍ സമുദായഅംഗങ്ങളെയും അടുത്ത വര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്ക എന്‍ എസ് എസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു

 

 

 

എന്‍ എസ് എസ് അംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരുക്കുന്ന പാരമ്പര്യരുചിയാലും ഒത്തൊരുമയുടെ നിദാന്തമായും അമേരിക്കയിലും പുറത്തും ഇതിനകം പേരെടുത്തു കഴിഞ്ഞ, അതി സമൃദ്ധമായ ഓണസദ്യയിലെ എല്ലാ വിഭവങ്ങളും ഡി എഫ് ഡബ്ല്യൂ അമ്പലത്തിന്‍റെ അടുക്കളയില്‍ തയ്യാറാക്കി വാഴയിലയില്‍ വിളമ്പിക്കൊടുക്കുവാന്‍ എന്‍ എസ് എസ് കുടുംബാംഗങ്ങള്‍ ചേരുമ്പോള്‍ ഈ ഓണം എല്ലാവരുടെയും പ്രിയപ്പെട്ടതാകുന്നത് ഒരു മധുരകരമായ സന്തോഷം ആകുന്നു അദിഥി പിള്ള, ആര്യ ലക്ഷ്മി നായര്‍, ഇഷിതാ മേനോന്‍, മീനാക്ഷി നായര്‍, മേഘ്‌ന നായര്‍, നന്ദന നായര്‍, നിഖിത രമേശ്, റിതിക നായര്‍, തന്മയ ലക്ഷ്മി, അമേയ വിമല്‍, ദിയ പ്രസാദ്, ദിയ സന്ദീപ്, മാധവി നായര്‍ എന്നീ പെണ്‍കുട്ടികളും ആരുഷ് കിരണ്‍, ആരുഷ് സഞ്ജയ്, അദ്വായ് കൃഷ്ണന്‍, അമൃത് രാജേഷ്, അജിതെഷ് നായര്‍, അക്ഷജ് ഏഴുവത്, അനികേത് ഏഴുവത്, മോഹിത് നായര്‍, സര്‍വേഷ് നായര്‍, സാരംഗ് സുദീപ്, ശ്രാവണ്‍ മനോജ്, സിദ്ധാര്‍ഥ് വിഷ്ണു പിള്ള, യാഷ് പിള്ള എന്നീ ആണ്‍കുട്ടികളും മത്സരിച്ച ആടിയ "കാന്താ ഞാനും വരാം" എന്ന നൃത്തം പൂരത്തിന്റെ അലകള്‍ ഓണത്തിലും അടിച്ചു.

 

 

 

ഈ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ച ദിവ്യ സനല്‍ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി അടുത്തതായി കാവാലം നാരായണപ്പണിക്കര്‍ എഴുതി എല്ലാ മലയാളികള്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന " ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം" എന്ന ഗ്രാമീണ ഗാനത്തിന് ദക്ഷ മേനോന്‍, ദേവാന്‍ഷി പിള്ള, ഇഷാന്‍വി പിള്ള, മനസ നായര്‍, പാര്‍വതി നായര്‍, റിതു കൈമള്‍, ശിവിയ്ക്ക രാജേഷ് എണ്ണിയവര്‍ ചേര്‍ന്ന് ആടിയത് ഒരിക്കല്‍ കൂടി ദിവ്യ സനല്‍ എന്ന നൃത്ത അധ്യാപികയുടെ സംവിധാന മികവും കുട്ടികളുടെ കലാചാതുര്യവും എല്ലാവര്ക്കും ഒരു നല്ല അനുഭൂതയായി.

 

 

 

 

കഴിഞ്ഞ വര്‍ഷത്തെ പഠനത്തിലും പഠനേതര വിഷയങ്ങളിലും ഒരുപോലെ ഏറ്റവും മികവ് കാഴ്ച വച്ച ഹൈസ്കൂള്‍ കുട്ടിക്കുള്ള അവാര്‍ഡ് സേതുനാഥ് പണിക്കര്‍, വികാസ് നെടുമ്പിള്ളില്‍ എന്നിവര്‍ പ്രഖ്യാപിച്ചു. ഈ അവാര്‍ഡ് ശ്രീ എം എന്‍ സി നായര്‍, നവനീത് മോഹന് സമ്മാനി ച്ചു. ഹൈസ്കൂള്‍ ഗ്രാജുവേറ്റ് അവാര്‍ഡുജേതാക്കളായ മേഘ്‌ന സുരേഷ്, ഹരി കൃഷ്ണകുമാര്‍, രാഹുല്‍ നായര്‍, ശ്രുതി നായര്‍, മറ്റു അവാര്‍ഡ് ജേതാക്കളായ ആകാശ് പ്രദീപ്, അജിതേഷ് നായര്‍, റിയ നമ്പ്യാര്‍ എന്നിവരെയും ഈ അവസരത്തില്‍ എന്‍ എസ് എസ് ആദരിച്ചു കാര്‍മുകില്‍ വര്‍ണാ എന്തെ താമസം.? ചന്ദനചര്‍ച്ചിത സന്ധ്യകളില്‍ അഷ്ടപദി രാഗങ്ങളില്‍ മയങ്ങുബോഴും, കൃഷ്ണാഷ്ടമി കണികണ്ടുണ രുന്ന ഈ മനസ്സകളെ അനുഗ്രഹിക്കാന്‍ എന്തെ താമസം. ഭക്തിനിര്‍ഭരമായ ഒരു അര്‍ദ്ധ ശാസ്ത്രിയ നൃത്തം ശ്രീമതി മിനി ശ്യാം നൃത്ത സംവിധാനം ചെയ്ത ത് ഇഷാന കൃഷ്ണന്‍, ഭാവിനി നായര്‍, ബിനിറ്റ നിറ്റോ, നിയ ജോമോന്‍, പ്രാര്‍ത്ഥന ചേലാട്, സ്മൃതി മേനോന്‍, രക്ഷാ ശങ്കര്‍ എന്ന കുട്ടികളുടെ കൈയ്യില്‍ ഭദ്രമായിരുന്നു. പറ നിറയെ പൊന്നാള്‍ക്കും പൗര്‍ണ്ണമി രാവായി.ഓണംകാലം ഓര്‍മ്മകളുണര്‍ ത്തുന്ന ഒരു മനോഹര നൃത്തം ദിയ ദാമോദരന്‍, റിമ മേനോന്‍, നന്ദിത സഞ്ജയ്, റിയ നമ്പ്യാര്‍, ലക്ഷിപ്രിയ കൃഷ്ണകുമാര്‍, അപര്‍ണ നായര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുകയും തുടര്‍ന്ന് വടക്കേ അമേരിക്കയില്‍ ആദ്യമായി മലയാളം അക്കാപ്പെല്ല ഗാനം അവതരിപ്പിക്കാന്‍ ഇരുപത്തി അഞ്ചില്‍പരം ഗായകര്‍ അണിനിരന്നത് പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അടുത്തതായി മോഹിനിആട്ട കലാരീതിയില്‍ മലയാള ദേശത്തിന്റെ പുണ്യമാണ് വൈകുണ്ഡപതീയുടെ ആസ്ഥാനമായ ഗുരുവായൂര്‍.എന്നും, എല്ലാ മനസ്സുകളിലും കതിര്‍ മഴ ചൊരിയുന്ന ആ പുണ്യഭൂമി എന്നും തന്റെ ഭക്തര്ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നും എല്ലാവരെയും ഓര്‍മിപ്പിക്കുന്ന നൃത്തം അവതരിപ്പിച്ചത് അഞ്ജലി സുധീര്‍, ഗൗരി നായര്‍, നേഹ ജോമോന്‍, പ്രിയങ്ക മേനോന്‍, രേഷ്മ നായര്‍. കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ കലാപരിപാടികളുടെ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം ആദ്യം മുതലേ തുടങ്ങിയതിനാല്‍ അവയുടെ മേന്മ വളരെ എറിയതാണെന്നു എല്ലാവരും അഭിപ്രായപ്പെട്ടു. താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും താളവട്ടത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ ആനയിച്ചതിനു ശേഷം കേരളത്തിന്റെ തനതായ കലയായ തിരുവാതിര അമ്പിളി വിമല്‍, അര്‍ച്ചന കൊട്ടാരത്, ദിവ്യ സനല്‍, ലക്ഷ്മി വിനു, പ്രീതി സന്തോഷ്, രോഹിണി ഗോപിനാഥ്, സരിത വിജയ്, സവിത മനു, സീന രാജീവ്, സുഷമ രമേശ് എന്നിവര്‍ അവതരിപ്പിച്ചത് എല്ലാവരുടെയും മനം നിറച്ചു. ഐശ്യര്യത്തിന്‌ടെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളില്‍ പങ്കു ചേരുവാനും, ശ്രമങ്ങളില്‍ ഭാഗഭാ ക്കാവുവാനും എല്ലാവരും എത്തിച്ചേര്‍ന്നതില്‍ സെക്രെട്ടറി ലക്ഷ്മി വിനു കൃതജ്ഞത രേഖപ്പെടുത്തിയപ്പോള്‍ സദ്യവട്ടങ്ങളുടെ തിരക്ക് തുടങ്ങിയിരുന്നു. എന്‍ എസ് എസ് കുടുംബാംഗങ്ങള്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ എല്ലാവരും ചേര്‍ന്ന് ആസ്വദിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഡാളസ് കണ്ട ഏറ്റവും നല്ല ഓണാഘോഷത്തിന് തിരശീല വീണു. ആയിരത്തില്‍പ്പരം ആളുകള്‍ ഓണം ഉണ്ട ഒരു നല്ല ദിനത്തില്‍ അടുത്ത വര്ഷം ഇതിലും മേന്മയേറിയ പരിപാടികളും വിഭവങ്ങളുമായി മാവേലിയെ ആനയിക്കാന്‍ എന്‍ എസ് എസ് നോര്‍ത്ത് ടെക്‌സസ് ഉണ്ടായിരിക്കും എന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു കൊണ്ട് ഈ ആഘോഷം സംഘടിപ്പിച്ച എല്ലാ നായര്‍ സമുദായ അംഗങ്ങളും നിറഞ്ഞ മനസ്സോടെ പിരിഞ്ഞു. പ്രമോദ് നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.