You are Here : Home / USA News

ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു; ജെ. മാത്യൂസ് ചെയര്‍മാന്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, September 23, 2017 08:02 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മുതര്‍ന്ന പൗരന്മാരാണ്. പലരും സ്വയം പര്യാപ്ത നേടിയവരാണ്. എന്നാല്‍ അല്ലാത്തവര്‍ക്ക് സ്‌റ്റേറ്റ് ഗവണ്‍മെന്‍റ്, ഫെഡറല്‍ ഗവണ്‍മെന്‍റ് നിരവധിയായ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്.എന്നാല്‍ പലര്‍ക്കും അതേപ്പറ്റി വ്യക്തമായ ധാരണയുമില്ല. ഇത്തരം ആനുകുല്യങ്ങള്‍ ഓരോ സ്‌റ്റേറ്റിലും വ്യത്യസ്ഥമാണ്. ഓരോ സ്‌റ്റേറ്റുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ആവശ്യം വേണ്ട ഉപദേശങ്ങളും സഹായങ്ങളും എത്തിച്ചു നല്‍കുന്നുതിനുവേണ്ടി ഫോമാ രൂപീകരിച്ച പോഷക സംഘടനയാണ് ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം. ഫോറത്തിന്‍റെ ചെയര്‍മാനായി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ ജെ. മാത്യൂസ്(ന്യൂയോര്‍ക്ക്), ജോസഫ് നെല്ലുവേലിലാണ്(ഷിക്കാഗോ) സെക്രട്ടറി, ഔസേഫ് വര്‍ക്കി(ഫ്‌ളോറിഡ) ട്രഷറര്‍, ജോര്‍ജ് മാലേത്ത്(അറ്റ്‌ലാന്‍റാ) ജോ. ട്രഷറര്‍, വര്‍ഗീസ് ചുങ്കത്തില്‍(ന്യൂയോര്‍ക്ക്) ജോ. സെക്രട്ടറി എന്നിവരെ മറ്റു ഭാരവാഹികളായി തെരഞ്ഞടുത്തു ഫോമാ ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കലാണ് സീയിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍. കൂടുതല്‍ കരുതലും പരിഗണനകള്‍ക്കും വേണ്ടിവരുന്ന മുതര്‍ന്ന പൗരന്മാരെ സഹായിക്കുന്നതിനായി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി ഓരോ സ്‌റ്റേറ്റുകളിലും ടീമുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഫോമയുടെ അഞ്ചാമത്തെ പോഷക സംഘടനയായ സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന് എല്ലാ വിജയാംശസകളും നേരുന്നതായി ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ് എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.