You are Here : Home / USA News

ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 22, 2017 11:12 hrs UTC

ഷിക്കാഗോ:ഗോപിയോയുടെ(ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) വളര്‍ച്ചയ്ക്കും, നേതൃത്വത്തിനും നല്‍കിയ സംഭാവനകള്‍ക്ക്ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്,കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി ആദരിച്ചു. ക്കുകയുണ്ടായി. ഗോപിയോയുടെ വളര്‍ച്ചയേയും, പ്രവര്‍ത്തനങ്ങളേയും കോണ്‍ഗ്രസ്മാന്‍ പ്രശംസിക്കുകയും തന്റെ സുഹൃത്തായ ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിലുള്ള അതിയായ സന്തോഷം അറിയിക്കുകയും ചെയ്തു. അമേരിക്കയിലെ വിവിധ കോര്‍പറേഷന്‍ സി.ഇ.ഒമാര്‍, ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായ പ്രമുഖര്‍, അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബുരുദാനന്തര ബിരുദവും ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എം.ബി.എ ബിരുദവും നേടിയ ഗ്ലാഡ്‌സണ്‍ വെസ്റ്റിംഗ്ഹൗസ് കോര്‍പറേഷന്‍ ഡിവിഷണല്‍ ഡയറക്ടറാണ്. ഇല്ലിനോയി ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ 2013-ല്‍ ഗ്ലാഡ്‌സണെ ഇല്ലിനോയി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ആയി നിയമിക്കുകയുണ്ടായി. മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്, ഫോമ ജനറല്‍ സെക്രട്ടറി, ഐ.എന്‍.ഒ.സി ചിക്കാഗോ പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചിക്കാഗോ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.