You are Here : Home / USA News

ഇ മലയാളിയുടെ സാഹിത്യ അവാര്‍ഡ് ലാന സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, September 21, 2017 11:21 hrs UTC

ന്യുയോര്‍ക്ക്: ഇ-മലയാളിയുടെ എഴുത്തുകാര്‍ക്ക് വേണ്ടി പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന സാഹിത്യ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരുടെ പേരുകള്‍ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നല്ലോ. അവര്‍ക്കുള്ള അവാര്‍ഡുകള്‍ ലാന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യാന്‍ ലാന ഭാരവാഹികള്‍ സദയം അനുമതി നല്‍കിയിരിക്കുന്നു. ലാനയോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു ക്വീന്‍സിലെഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ച് ഒക്ടോബര്‍ 6, 7, 8 എന്നീ തിയ്യതികളില്‍ ആണു ലാന സമ്മേളനം. കഴിയുന്നത്ര പേര്‍ അതില്‍ പങ്കെടുക്കണമെന്നു ഞങ്ങളും അഭ്യര്‍ത്ഥിക്കുന്നു. വായനക്കാരുടെ ഓര്‍മ്മക്കായി അവാര്‍ദ് ജേതാക്കളുടെ വിവരംതാഴെ കൊടുക്കുന്നു.

 

 

1. കവിത - ശ്രീമതി എത്സി യോഹന്നന്‍ ശങ്കരത്തില്‍ 2. കഥ - ശ്രീ സാംസി കൊടുമണ്‍ 3. ലേഖനം - ശ്രീ ജോണ്‍ മാത്യു, ഹൂസ്റ്റന്‍ 4. വായനക്കരുടെ പ്രിയ എഴുത്തുകാരന്‍- ശ്രീ ജോസഫ് പടന്നമാക്കല്‍ 4. പ്രത്യേക അംഗീകാരം- ശ്രീമതി മീനു എലിസബത്ത്, ശ്രീ ബി. ജോണ്‍ കുന്തറ

 

 

ഈ വര്‍ഷം അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കൊപ്പം മറ്റു പ്രവാസി എഴുത്തുകാരേയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു. അതനുസരിച്ച് താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. കവിത- തൊടുപുഴ കെ. ശങ്കര്‍, മുംബൈ കഥ-ശ്രീപാര്‍വതി, കേരള ലേഖനം- ശ്രീ എം. എസ്. സുനില്‍, കേരള പ്രത്യേക അംഗീകാരം- മീട്ടു റഹ്മത് കലാം. 2017 ലെ അവാര്‍ഡുകള്‍ക്കായി എഴുത്തുകാര്‍ അവരുടെ നല്ല രചനകള്‍ ഇ-മലയാളിക്ക് അയച്ച് കൊണ്ടിരിക്കുക. വര്‍ഷാവസാനം അവയെല്ലാം വിലയിരുത്തപ്പെടും. എല്ലാ എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും, അഭ്യുദ്യകാംക്ഷികള്‍ക്കും ഇ മലയാളി നന്ദിയും കടപ്പാടും അറിയിക്കുന്നു. പ്ര്‌സ്തുത ചടങ്ങിലേക്ക് എല്ലാവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

 

സ്‌നേഹത്തോടെ

ഇ മലയാളി പത്രാധിപസമിതി editor@emalayalee.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.