You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 19, 2017 01:00 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ 2017 ഒക്‌ടോബര്‍ 20,21,22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കപ്പൂച്ചിന്‍ കരിസ്മാറ്റിക് ധ്യാനം നടത്തുന്നു. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഘോഷിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ അത്മീയ ചൈതന്യം അനുഭവിച്ചറിയുവാനുള്ള ഒരു അപൂര്‍വ്വ അവസരമാണ് ഈ ധ്യാനം. കപ്പൂച്ചിന്‍ കേരളാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. ജോണ്‍ ബാപ്റ്റിസ്റ്റിന്റെ നേതൃത്വത്തില്‍ ഫാ. സെയില്‍ കപ്പൂച്ചിന്‍, ഫാ. രാജു കപ്പൂച്ചിന്‍, ഫാ. അനീഷ് ക്ലീറ്റസ് കപ്പൂച്ചിന്‍ എന്നിവര്‍ ധ്യാനം നയിക്കും. ധ്യാനം മൂന്നു ദിവസങ്ങളിലും രാവിലെ 9.30-ന് ആരംഭിച്ച് വൈകുന്നേരം 5-ന് സമാപിക്കും. നി, കുര്‍ബാന, ആരാധന, വചന പ്രഘോഷണം, അനുതാപ ശുശ്രൂഷ, ഭവന സന്ദര്‍ശനം എന്നിവ ധ്യാനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കത്തീഡ്രലില്‍ ആദ്യമായി നടത്തുന്ന കപ്പൂപ്പിന്‍ മിഷന്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനും ആത്മീയ ചൈതന്യം നേടുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, ട്രസ്റ്റിമാരായ ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോര്‍ജ് അമ്പലത്തിങ്കല്‍, യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.