You are Here : Home / USA News

ഹാര്‍വി ചുഴലി ഫുഡ് സ്റ്റാമ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതില്‍ ഇളവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 19, 2017 12:54 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചുഴലിയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാമ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതായി ടെക്‌സസ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസ് കമ്മീഷന്‍ വക്താവ് കാരി വില്യംസ് അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ഫുഡ് സ്റ്റാമ്പ് പദ്ധതിയില്‍ അംഗമാക്കുന്നതിനും, അപേക്ഷകര്‍ താമസിക്കുന്ന കൗണ്ടികളില്‍ അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹാര്‍വി ദുരന്തത്തിനുശേഷം സ്വന്തം ഭവനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നവര്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന കൗണ്ടികളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് വില്യംസ് പറഞ്ഞു. നിലവിലുളള 11 കൗണ്ടികളോടു കൂടെ നൂറുകൗണ്ടികളെ കൂടെ ഡിസാസ്റ്റര്‍ സപ്ലിമെന്റില്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.(D-SNAP). സെപ്റ്റംബര്‍ 18, 19(തിങ്കള്‍, ചൊവ്വ) തിയ്യതികളില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയതായി കൂട്ടിചേര്‍ത്തതില്‍ ബ്രിസോറിയൊ, ന്യൂസെസ്, കോര്‍പസ് ക്രിസ്റ്റി തുടങ്ങിയ കൂടുതല്‍ ജനസംഖ്യയുള്ള കൗണ്ടികള്‍ കൂടി ഉള്‍പ്പെടുന്നു. ദുരിത ബാധിതര്‍ക്കുള്ള ഈ പ്രത്യേക ആനുകൂല്യം സെപ്റ്റംബര്‍ 30 വരെ ലഭിക്കുമെന്ന് കമ്മീഷന്‍ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.