You are Here : Home / USA News

ഫോമാ നാടകോല്‍സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

Text Size  

Story Dated: Sunday, September 17, 2017 12:39 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയുടെ ശബ്ദമായ ഫോമായുടെ 2018ല്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ഏകാംഗ നാടകോല്‍സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയതായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍, ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നാടകോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി, സിനിമ-സീരിയല്‍-നാടക നടനും മാധ്യമ പ്രവര്‍ത്തകനും ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ സണ്ണി കല്ലൂപ്പാറ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫോമായുടെ 12 റീജിയനുകളില്‍ നിന്നുമുള്ള ടീമുകള്‍ക്ക് നാടകോല്‍സവത്തില്‍ പങ്കെടുക്കാവുന്നതാണ്.

 

 

ഏല്ലാ റീജിയനുകളില്‍ നിന്നും കോ-ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിക്കും. മികച്ച നാടകം, മികച്ച നടന്‍, നടി, സംവിധായകന്‍, രചയിതാവ് തുടങ്ങിയ ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ ഫലകവും നല്‍കുന്നതാണ്. നാടകോല്‍സവത്തിന്റെ നിയമാവലി ഇപ്രകാരമാണ്: *സ്റ്റേജ് സെറ്റിങ് ഉള്‍പ്പെടെ അരമണിക്കൂറാണ് അനുവദിക്കപ്പെടുന്ന സമയം. *ഈ നാടക മല്‍സരത്തിന് 'ഫോമാ നാടകോല്‍സവം' എന്നായിരിക്കും പേര്. *വിധി നിര്‍ണയിക്കുന്നത് ഫോമാ നിശ്ചയിക്കുന്ന ജഡ്ജിങ് കമ്മിറ്റിയായിരിക്കും. *വിധികര്‍ത്തക്കളുടെ തീരുമാനം അന്തിമമായിരിക്കും. *നാടകോല്‍സവത്തില്‍ പങ്കെടുക്കുന്ന റീജിയനുകള്‍ തങ്ങളുടെ നാടക കൃത്തിന്റെയും സംവിധായകന്റെയും പ്രധാന നടന്റെയും നടിയുടെയും ഫോട്ടോ മല്‍സരത്തിനുമുമ്പ് അയച്ചു തരണം. *പ്രക്ഷേപണം ചെയ്തിട്ടില്ലാത്തതും അവതരിപ്പിച്ചിട്ടില്ലാത്തതുമായ നാടകങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.

 

 

 

*നോവല്‍, ചെറുകഥ, കവിത, വിദേശ നാടകങ്ങള്‍ എന്നിവയുടെ നാടക രൂപങ്ങള്‍ അഭികാമ്യമാണ്. *ഒരു സമിതിക്ക് ഒന്നില്‍ കൂടുതല്‍ നാടകങ്ങള്‍ അവതരിപ്പിക്കാനാവില്ല. *സ്വതന്ത്രവും മൗലികവുമായ നാടകങ്ങള്‍ മാത്രമേ നാടക രചനയ്ക്കുള്ള അവാര്‍ഡിന് പരിഗണിക്കുകയുള്ളൂ. *ഒരു നടനോ നടിയോ സംവിധായകനോ ഒന്നിലധികം നാടകങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. *ഈ നിയമാവലിയിലെ ഏതെങ്കിലും വകുപ്പിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ അതിനെപ്പറ്റി അന്തിമ വിധി പറയുവാനുള്ള അധികാരം ഫോമാ നാടകോല്‍സവ കമ്മിറ്റിക്കായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.