You are Here : Home / USA News

ഡാളസ് സൗഹൃദ വേദി പൊതുയോഗം സെപറ്റംബര്‍ 17-നു ഞയറാഴ്ച 6 മണിക്ക്

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, September 17, 2017 12:38 hrs UTC

ഡാളസ്: അടുത്ത ഒരു വര്‍ഷത്തേക്ക് ഡാളസിലെ മലയാളികളുടെ ഓര്മ്മയില് താലോലിക്കുവാന് സെപ്തംബര്‍ നാലിന് ഡാളസ് സൗഹൃദ വേദി നടത്തിയ ഓണാഘോഷ പരിപാടിയെ സംബന്ധിച്ച പ്രതീകരങ്ങള് ആരായുവാന് പൊതുയോഗം സെപറ്റംബര് 17 ആറു മണിക്ക് കാരോള്ട്ടന് ജോസ്സിയിലുള്ള സാബു ഇന്ത്യന് റെസ്റ്റോറെന്റിന്റെ ഓഡിറ്റോറിയത്തില് നടത്തപ്പെടുമെന്നു പ്രസിഡണ്ട് അജയകുമാര്, സെക്രട്ടറി എബി മക്കപ്പുഴ എന്നിവര് അറിയിച്ചു. ഹൃസ്വകാലം കൊണ്ട് മലയാളികളുടെ മനസ്സുകളില് സ്ഥാനം പിടിച്ചു പറ്റിയ കലാ സംകാരികാരിക പ്രവാസി സംഘടനയാണ് ഡാളസ് സൗഹൃദ വേദി. മെമ്പര് ബലത്തില് രണ്ടാം സ്ഥാനത്തെത്തിയ ഡാളസ് സൗഹൃദ വേദി പ്രവര്ത്തന ശൈലിയില് ഒന്നാമത് എത്തിയിരിക്കയാണ്. രാഷ്രീയത്തിലൂടെ സംസ്ഥാന നേതൃത്വ സ്ഥാനം അലങ്കരിച്ചിട്ടുള്ള ശ്രീ. എബി മക്കപ്പുഴ, പഞ്ചായത്തു ജന പ്രതിനിധിയായി ദീര്ഘകാലത്തെ സേവന പാരമ്പര്യമുള്ള ശ്രീ. അജയകുമാര് എന്നിവരാണ് ഈ സംഘടനയെ ഒരു മാതൃക സംഘടനയാക്കി മാറ്റിയത്. ഗ്രീന്‍ കാര്‍ഡ് എന്ന ഐതിഹാസിക നോവലിലൂടെ ലോക പ്രവാസി മലയാളികളുടെ മനസ്സുകളില് ആദരിക്കപ്പെടുന്ന ശ്രീ.എബ്രഹാം തെക്കേമുറി, മാര്‌ത്തോമ സഭയുടെ അമേരിക്കന് ഭദ്രസന ട്രഷറര് പ്രൊ.ഫിലിപ്പ് തോമസ് സി പി എ, പത്തനാപുരം സെന്റ് സ്റ്റീഫന് കോളേജ് റിട്ട.പ്രൊഫെസ്സര് സോമന് ജോര്ജ്, ശ്രീ. എബി മക്കപ്പുഴ എന്നിവരാണ് ഈ സംഘടനയുടെ ഉപദേശക സമിതി അംഗങ്ങള്.

 

 

 

 

വളരെ ഭംഗിയേറിയ സംഘാനയുടെ ലോഗൊ ദൃശ്യരൂപം ചെയ്തത് സംഘടനയുടെ അണിയറ പ്രവര്ത്തകന് ശ്രീ. ജോസിന്‍ ജോര്‍ജ് ആണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.