You are Here : Home / USA News

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തോളം സ്ത്രീകള്‍ക്കും ലഭിക്കുന്നു, എന്നാല്‍ ന്യൂജേഴ്‌സിയില്‍ ഇത് വളരെ കുറവും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 15, 2017 10:59 hrs UTC

ന്യൂയോര്‍ക്ക്: ചെയ്യുന്ന ജോലിക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്കന്‍ ഐക്യനാടുകള്‍. വരുമാനത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ലിംഗവ്യത്യാസം കുറഞ്ഞു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഈ തുല്യവരുമാന കണക്കില്‍ ന്യൂജേഴ്‌സി ഏറെ പിന്നോക്കം പോയിരിക്കുന്നു. ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം ന്യൂജേഴ്‌സിയില്‍ പുരുഷന്മാര്‍ 51,748 ഡോളറാണ് ശരാശരി നേടിയിരുന്നത്. സ്ത്രീകളുടേതാവട്ടെ, 36,513 ഡോളറും. 15,235 ഡോളറിന്റെ വ്യത്യാസം. അതേസമയം ദേശീയതലത്തില്‍ ഇതു തുല്യനിലയിലേക്ക് വര്‍ദ്ധിക്കുകയുമാണ്. ചെയ്യുന്ന ജോലിക്ക് തുല്യ വരുമാനം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ത്രീകള്‍ സമരരംഗത്തുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ ശ്രദ്ധേയമായ നിരീക്ഷണം പുറത്തു വന്നിരിക്കുന്നത്.

 

 

 

 

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ന്യൂജേഴ്‌സിയിലെ പുരുഷന്മാര്‍ സ്ത്രീകളെ അപേക്ഷിച്ച് നേടിയത് 70.6 ശതമാനമാണ്. 2015 ല്‍ അത് 69.8 ശതമാനമായിരുന്നു. സ്ത്രീകളുടെ വരുമാനത്തിന്റെ കാര്യത്തില്‍ പ്രത്യേകമായി കണക്കെടുപ്പ് നടത്തിയത് ഇതാദ്യമായി ഈ വര്‍ഷമായിരുന്നു. കണക്കുകള്‍ പുറത്തു വന്നത് ഇന്നു രാവിലെയും. ഈ മാറ്റം വരുമാനത്തിന്റെ കണക്കെടുപ്പില്‍ ഏറ്റവും പ്രാധാന്യമുള്ളതായി മാറുന്നുവെന്നാണ് സെന്‍സസ് വക്താവ് കാര്‍ലാ സ്റ്റുഡില്ലോ പറയുന്നത്. വിദ്യാഭ്യാസവും ഉയര്‍ന്ന വിദ്യാഭ്യാസ ആനുകൂല്യവും കണക്കിലെടുത്താണ് ഈ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

 

 

 

 

ഉദാഹരണത്തിന്, ഉന്നതവിദ്യാഭ്യാസരംഗത്തുള്ള പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വരുമാനം ശരാശരി 8,993 ഡോളര്‍ ആണ്. എന്നാല്‍, ഗ്രാജ്വേറ്റ് മാത്രമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും വരുമാനം വച്ച് കണക്കാക്കുമ്പോള്‍ അത് 33,436 ഡോളറാണു താനും. പുരുഷന്മാരില്‍ ബിരുദാനന്തര ബിരുദം നേടിയത് 67.8 ശതമാനമാണ്. അതായത്, ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്ത്രീസാന്നിധ്യം വളരെ കുറവാണെന്നു സാരം. ഉന്നതവിദ്യാഭ്യാസം കുറവുള്ള ലിംഗവ്യതിയാനം വച്ചു കണക്കെടുത്തപ്പോഴും പുരുഷന്മാര്‍ 66.4 ശതമാനം വരുമാനം നേടുന്നുവെന്നും സ്റ്റാറ്റിസ്റ്റ്ക്‌സ് സര്‍വ്വേ വ്യക്തമാക്കുന്നു. എന്നാല്‍ ന്യൂജേഴ്‌സിയില്‍ ലിംഗവേതനം കണക്കാക്കുമ്പോള്‍ ദേശീയ ലിംഗ വ്യത്യാസം കുറഞ്ഞുവരികയാണ്. പുതിയ സെന്‍സസ് അനുസരിച്ച് ദേശീയതലത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വരുമാനം 73.5 ശതമാനമാണ്. ഇത് മുന്‍ വര്‍ഷത്തെ 72 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.