You are Here : Home / USA News

കാന്‍ജ് മെഗാ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Monday, September 11, 2017 11:58 hrs UTC

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (കാന്‍ജ് ) ഓണാഘാഷം 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച ന്യൂജേഴ്‌സി മോണ്ട് ഗോമറി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമെന്ന പേരുകേട്ട കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ആഘോഷച്ചടങ്ങുകള്‍ ഉച്ചക്ക് 12 മണിയോടെ ആരംഭിക്കും. പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ വര്‍ണപ്പകിട്ടാര്‍ന്ന മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായഎഴുന്നള്ളത്തും പുലികളി അടക്കം തനതായ കേരളീയ കലാ സാംസ്‌കാരിക രുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടും.

 

 

 

മെഗാ അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ ഓണത്തനിമയാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകര്‍ ഇത്തവണയും അണിയിച്ചൊരുക്കുന്നു, സിത്താര്‍ പാലസ് വിളമ്പുന്ന വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യ ഒരു നവ്യ അനുഭവമാകും..രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളില്‍ അമേരിക്കയിലെ പ്രമുഖ കലാസംഘടനകള്‍ പങ്കെടുക്കും, താരാ ആര്‍ട്‌സ് അവതരിപ്പിക്കുന്ന ഷോ 2017 എന്ന ഡാന്‍സ് മ്യൂസിക് കോമഡി ഷോ ഓണാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടും, വിനീത്, ലക്ഷ്മി ഗോപാല സ്വാമി, സുബി, പ്രചോദ് വിവേകാനന്ദ് തുടങ്ങി നല്ല ഒരു താര നിരയാണ് ആഘോഷങ്ങള്‍ക്ക് നിറം പകരുവാന്‍ ഇത്തവണ എത്തുന്നത്, പ്രസിഡന്റ് സ്വപ്ന രാജേഷ് ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്, വൈസ് പ്രസിഡന്റ് അജിത് കുമാര്‍ രാജന്‍ , ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), കെവിന്‍ ജോര്‍ജ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ), അലക്‌സ് മാത്യു (എക്‌സ് ഒഫീഷ്യല്‍ ), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് വിളയില്‍, ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍,റോയ് മാത്യു, മാലിനി നായര്‍, സ്മിത മനോജ്, ജോണ്‍ തോമസ്, മാലിനി നായര്‍, ആനി ജോര്‍ജ് തുടങ്ങി അനേകം വ്യക്തികള്‍ അടങ്ങിയ വിവിധ കമ്മറ്റികള്‍ ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു.ഏഷ്യാനെറ്റ്, പ്രവാസി, ഫഌവഴ്‌സ്, അശ്വമേധം ന്യൂസ്, ഇമലയാളി, സംഗമം ന്യൂസ് തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

 

 

ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഭൂരിഭാഗം ടിക്കറ്റുകള്‍ ഇതിനോടകം ചിലവഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു, പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയുള്ള ചുരുക്കം സീറ്റുകള്‍ എത്രയും പെട്ടെന്ന് കാന്‍ജ്.ഒ ആര്‍ ജ് വഴിയോ കമ്മറ്റി അംഗങ്ങള്‍ വഴിയോ ഉറപ്പാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്വപ്ന രാജേഷ് 732 910 7413, അജിത് കുമാര്‍ ഹരിഹരന്‍ 732 735 8090, ജെയിംസ് ജോര്‍ജ് 973 985 8432, എബ്രഹാം ജോര്‍ജ് 973 204 8978 അല്ലെങ്കില്‍ കാന്‍ജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.