You are Here : Home / USA News

ഷിക്കാഗോ അതിരൂപതാ സഹായ മെത്രാന്‍ ഫ്രാന്‍സീസ് പിതാവ് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 06, 2017 11:00 hrs UTC

ഷിക്കാഗോ: ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ പള്ളിയിലെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ ഫ്രാന്‍സീസ് കെയിന്‍ പിതാവ് പങ്കെടുക്കും. സെപ്റ്റംബര്‍ പത്താംതീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കും. അന്നേദിവസം തന്നെ ദിവ്യബലിക്കുശേഷം നടക്കുന്ന ഓണാഘോഷ പരിപാടികളിലും ഫ്രാന്‍സീസ് പിതാവ് പങ്കെടുക്കും. ഭക്തിനിര്‍ഭരമായ ദിവ്യബലിയിലും അതിനുശേഷം നടക്കുന്ന ഓണാഘോഷ പരിപാടികളിലും പങ്കെടുക്കുന്നതിനായി എല്ലാവരേയും ക്ഷണിക്കുന്നതായി ഫാ. ആന്റണി ബെനഡിക്ട് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.