You are Here : Home / USA News

2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരും: കൊടിക്കുന്നില്‍ സുരേഷ് എം.പി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 06, 2017 10:52 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്നാം തീയതി 834 ഈസ്റ്റ് റാന്‍ഡ് റോഡിലുള്ള ഐ.എം.എ ഹാളില്‍ വച്ചു മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എം.പിയ്ക്ക് ഉജ്വല സ്വീകരണം നല്‍കി. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു യോഗത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ഇന്ത്യന്‍ ജനത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ജനാധിപത്യത്തെ തകര്‍ത്ത് അധികാരം മുഴുവന്‍ ഒരു വ്യക്തിയുടെ കൈയില്‍ കേന്ദ്രീകരിക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കൊടിക്കുന്നില്‍ സുരേഷ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

 

 

 

 

ജനാധിപത്യത്തിന്റെ കാവലാളാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രലോഭനങ്ങളിലൂടെ ജനാധിപത്യത്തെ തകര്‍ക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് 2019-ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ഘടകകക്ഷികളും ഒറ്റക്കെട്ടായി അതിനുവേണ്ടി പൊരുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൊടിക്കുന്നില്‍ സൂചിപ്പിച്ചു. തോമസ് മാത്യു, സന്തോഷ് നായര്‍, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജോഷി വള്ളിക്കളം, ജോര്‍ജ് പണിക്കര്‍, ബിജി എടാട്ട്, ഹെറാള്‍ഡ് ഫിഗുരേദോ, ജോണ്‍ ഇലക്കാട്ട്, സണ്ണി വള്ളിക്കളം, ബാബു മാത്യു, ബിജു തോമസ്, ജോസ് സൈമണ്‍, ഫെലിക്‌സ് സൈമണ്‍, ജോര്‍ജ് വര്‍ഗീസ് (മോന്‍) എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അറിയിച്ചു. ജെസി റിന്‍സി യോഗത്തിന്റെ എം.സിയായിരുന്നു. സെക്രട്ടറി സജി കുര്യന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.