You are Here : Home / USA News

പത്തൊമ്പതാമത്  56 ചീട്ടുകളി മത്സരം ന്യൂജേഴ്സിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, September 06, 2017 02:09 hrs UTC

ന്യുജേഴ്സി: പതിനാറ് ടീമുകളുമായി 1999 ൽ ആരംഭിച്ച പ്രഥമ 56 ചീട്ടുകളി ദേശീയ മത്സരം ഈ വർഷം 50 ലേറെ ടീമുകളുമായി ന്യൂജേഴ്സിയിൽ മാറ്റുരയ്ക്കും. 
 
ഒക്ടോബർ 13 മുതൽ 15 വരെ ന്യൂജേഴ്സി എഡിസനിൽ കിങ്ങ് ജോർജ് പോസ്റ്റ് റോഡിലുള്ള എഡിസൻ ഹോട്ടൽ സമുച്ചയത്തിൽ (1171 King George Post Road, Edison, NJ 08837) വെച്ച് നടത്തപ്പെടുന്ന 56 ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റ് കോർഡിനേറ്റേഴ്സുമാരായ ജോസഫ് മാത്യു, കുര്യൻ തൊട്ടിച്ചിറ, സുനിൽ നൈനാൻ എന്നിവർ അറിയിച്ചു.
 
 
വാശിയേറിയ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ടീമുകൾക്ക് ആവേശ്വേജ്ലമായ പ്രോത്സാഹനം നൽകുവാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായും, കാനഡയിൽ നിന്നുമായും ചീട്ടുകളി പ്രേമികളായ സുഹ്യത്തുക്കൾ ന്യൂജേഴ്സിയിൽ  ഒത്തുചേരും. 
 
 
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഒരാഴ്ച മുമ്പായി 300 ഡോളർ രജിസ്ട്രേഷൻ ഫീസ് നൽകി ടീമുകളുടെ പേരുകൾ രജിസ്റ്റർ ചെയ്യണം. 
 
 
സംബദ്ധിക്കുന്നവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 75 ഡോളർ ഗ്രൂപ്പ് ഡിസ്കൗണ്ട് നിരക്കിൽ ഹോട്ടലിൽ റൂമുകൾ ലഭ്യമാണ്. 
 
 
മത്സരത്തിൽ വിജയികളാകുന്നവർക്ക് ചാമ്പ്യൻഷിപ്പ് ട്രോഫിയും, എവറോളിംഗ് ട്രോഫിയും മറ്റ് ആകർഷകമായ പ്രൈസുകളും നൽകി ആദരിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.