You are Here : Home / USA News

സാജു ജോസഫ് ഫോമാ ജോയിൻറ് സെക്രട്ടറി ആയി മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 05, 2017 12:06 hrs UTC

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയുടെ (മങ്ക ) മുൻ പ്രസിഡണ്ടും ഫോമാ നാഷണൽ കമ്മിറ്റി മെമ്പറുമായ സാജു ജോസഫ് ഫോമായുടെ ജോയിൻറ് സെക്രട്ടറി ആയി മത്സരിക്കുന്നു. ഫോമായുടെ 2018-20 പ്രവർത്തന വർഷത്തിൽ ജോയിൻറ് സെക്രട്ടറി സ്ഥാനാർത്ഥിയായി സാജു ജോസഫ് നെ മത്സരിപ്പിക്കുമെന്നു വെസ്റ്റേൺ റീജിയൻ ഐകകണ്‌ഠ്യേന തീരുമാനിച്ച വിവരം വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീ.പോൾ കെ ജോൺ (റോഷൻ ) അറിയിച്ചു. ഈ വരുന്ന നവംബറിൽ സാൻ ഫ്രാൻസിസ്കോ - സിലിക്കൺ വാലി യിൽ നടക്കാനിരിക്കുന്ന ഫോമയുടെ അഭിമാനകരമായ വെസ്റ്റേൺ റീജിയൻ യുവജനോത്സവത്തിനു നേതൃത്വം നൽകുന്ന സാജു എന്ന മികവുറ്റ സംഘാടകൻ ഫോമാ ലീഗൽ ഫോറം, പൊളിറ്റിക്കൽ ഫോറം എന്നീ ശാഖകളിലും സജീവമാണ്.

 

 

 

കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തത പുലർത്തുന്ന പ്രവാസി സംഘടന യായ ഫോമാ യുടെ 2018 -20 പ്രവർത്തന വർഷത്തിലെ നേതൃത്വ നിരയിൽ കഠിനാധ്വാനിയും സദാ കർമ്മ നിരതനുമായ സാജു തികച്ചും ഒരനുഗ്രഹ മായിരിക്കും എന്ന് മങ്ക പ്രസിഡണ്ട് ബീന നായർ ഉറച്ചു വിശ്വസിക്കുന്നു കമ്പ്യൂട്ടർ എഞ്ചിനീയർ ആയ സാജു രണ്ടായിരത്തി ആറിൽ കേരളത്തിൽ നിന്നും സിലിക്കൺ വാലിയിലേക്ക് കുടിയേറി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നോർത്തേൺ കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിദ്ധ്യ മായി മാറി. തൻറെ സേവനസന്നദ്ധതയും നേതൃത്വ പാടവവും കൊണ്ട് മാത്രം അമേരിക്കയിലെ തന്നെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ മങ്ക യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ആയി രണ്ടായിരത്തി പതിമൂന്നിൽ തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

അന്നുമുതൽ ലളിതവും സമർത്ഥവുമായ കർത്തവ്യ നിർവ്വഹണത്തിലൂടെ സാജു ബേ ഏരിയ മലയാളികളുടെ പ്രിയങ്കരനായ നേതാവാകുക യായിരുന്നു. നിരവധി നൂതന കർമ്മ പരിപാടികൾ നടപ്പാക്കിയതോടെ ധാരാളം യുവജനങ്ങൾ മങ്കയിലേക്കു ആകർഷിക്കപ്പെട്ടു. 2007 ൽ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാജുവിൻറെ നേതൃത്വത്തിൽ ആരംഭിച്ച ബേ മലയാളി ആർട് സ് ആൻഡ് സ്‌പോർട് സ് ക്ലബ് ഇക്കഴിഞ്ഞ ഒൻപതു വർഷമായി വിജയകരമായി പ്രവർത്തിച്ചു വരുന്നു. കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കിയ തിന് ഇക്കഴിഞ്ഞ ദിനത്തിൽ ഫ്രീ മോണ്ട് സിറ്റി യുടെ പ്രത്യേക അംഗീകാരം ഈ ക്ലബ്ബിനു ലഭിക്കുക യുണ്ടായി . മുതിർന്നവർക്കായി ക്രിക്കറ്റ്, സോക്കർ, വോളി ബോൾ, ബാറ്റ് മിൻറെൻ തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പം കുട്ടികൾക്കുള്ള പ്രത്യേക കായിക പരിശീലന പരിപാടികളും മത്സരങ്ങളും നടത്തുന്നു എന്നത് ഈ ക്ലബ് നെ ഏറെ വ്യത്യസ്ത മാക്കുന്നു .

 

 

 

സാൻ ഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റ് മായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ സാധിച്ചത് സാജു വിൻറെ സൗഹൃദ പൂർണ്ണമായ പെരുമാറ്റത്തിൽ നിന്ന് തന്നെ യാണ്. രണ്ടായിരത്തി പതിനഞ്ചിൽ ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി യുടെ സാൻ ഹോസെ ( സിലിക്കൺ വാലി ) സന്ദർശന വേളയിൽ ഇന്ത്യൻ അംബാസഡർ ഒരുക്കിയ കൂടിക്കാഴ്ചയിൽ സാജു പ്രത്യേകം ക്ഷണിക്കപ്പെടുകയും പ്രധാന മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്തുകയും ചെയ്‌തു അത്യാവശ്യ സന്ദർഭങ്ങളിൽ കാലതാമസം കൂടാതെ മലയാളികൾക്ക് വിസ -പാസ് പോർട്ട് / ഇമ്മിഗ്രേഷൻ കാര്യങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് മുഖാന്തിരം പരിഹരിക്കുവാൻ സാജു എന്നും ഒരു വിളിപ്പാടകലെ സന്നദ്ധനാണ്. സ്വാതന്ത്ര്യത്തിൻറെ എഴുപതാം വാർഷിക വേളയിൽ അഞ്ചു തെന്നിന്ത്യൻ സംസ്ഥാനങ്ങളെ ഒത്തിണക്കി ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് "ദക്ഷിൺ ഫെസ്റ്റ്" എന്ന കല സാംസ്‌കാരിക മേള സംഘടിപ്പിച്ചതിൻറെ അണിയറ ശില്പി യും സാജു ആയിരുന്നു. അയ്യായിരത്തിൽ പരം ജനങ്ങൾ പങ്കെടുത്ത ഈ മേളയ്ക്ക് ചുക്കാൻ പിടിച്ച് സാജു വിന്റെ നേതൃത്വത്തിലുള്ള മലയാളി സമൂഹം ഏറെ ശ്രദ്ധേയ മായ സേവനം കാഴ്ച്ച വെച്ചു .

 

 

 

ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ ഗൗരവമായി സാജു ഏറ്റെടുത്തു. 2013 -15 കാലത്ത് മങ്ക സംഘടിപ്പിച്ച ചാരിറ്റി പ്രവർത്തനത്തിലൂടെ സംഭരിച്ച തുക കേരളത്തിലെ വിവിധ ജില്ലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നൂറോളം വിദ്യാർത്ഥികൾക്ക് തുണയായി. ഫോമായുടെ അഭിമാനകരമായ ആർ സി സി പ്രോജക്‌ട് നിക്ഷേപ സമാഹരണത്തിനു മങ്ക യുടെ അകമഴിഞ്ഞ സഹകരണം സാജുവിലൂടെ സാധ്യമായി. ഫോമാ ലാസ് വെഗാസ് കൺവെൻഷനിൽ ജോൺ കൊടിയൻ സംവിധാനം ചെയത് മങ്ക അവതരിപ്പിച്ച നാടകത്തിൽ ഒരു പ്രധാന വേഷം ചെയ്‌തതിലൂടെ ഫോമായുടെ കലാപരിപാടികളിലും സാജു പങ്കാളിയായി. ഫോമാ ഗ്രാൻഡ് കനിയൻ യൂണിവേഴ്‌സിറ്റി പാർട്ടണർ ഷിപ്പ് വഴി ഏകദേശം അൻപതിൽ പരം മങ്ക അംഗങ്ങൾക്ക് ഫീസ് ഇളവ് ലഭിക്കുവാനുള്ള അവസരം ഉണ്ടായി. ചെറുപ്പം മുതലേ സാമൂഹ്യ- രാഷ്ട്രീയ സാംസ്‌കാരിക- പൊതുപ്രവർത്തന രംഗ ത്ത് ഏറെ സജീവമായിരുന്നു സാജു. സ്കൂൾ - കോളേജ് കാലഘട്ടങ്ങളിൽ ചെറു പുഷ്പ മിഷൻ ലീഗ് ,യുവദീപ്തി, യങ് മെൻസ് അസോസിയേഷൻ ( വൈ. എം. എ ) തുടങ്ങിയ സംഘടനകളുടെ പ്രസിഡണ്ട് സ്ഥാന വും കോളേജ് യൂണിയൻ ഭാരവാഹിത്വ വും അലങ്കരിച്ചിട്ടുണ്ട്. അമേരിക്കയിലെ സാമൂഹ്യ- സാംസ്‌കാരിക - ജീവകാരുണ്യ മേഖലകളിൽ ആത്മാർത്ഥമായ സേവനം കാഴ്ച്ച വെച്ച കഠിനാധ്വാനിയും കർമ്മനിരത നും ആയ സാജു തൻറെ ലാളിത്യം നിറഞ്ഞ നേതൃത്വ പാടവം കൊണ്ട് ഫോമയുടെ പ്രവർത്തനങ്ങളെ തീർച്ചയായും ശക്തിപ്പെടുത്തും. ഫോമായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹൃദയത്തിൻറെ ഭാഷയിൽ സംസാരിക്കുന്ന പ്രസന്നവദനനായ ഈ സംഘാടകന് നിങ്ങളേവരുടെയും സ്നേഹവും സഹകരണവും അഭ്യർത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.