You are Here : Home / USA News

ഹൂസ്റ്റൺ പ്രളയ ദുരന്തം: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മലയാളി സമൂഹം ഒരുമിച്ചു മുന്നോട്ട്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, September 01, 2017 10:34 hrs UTC

ഹൂസ്റ്റൺ∙ ഹാർവി ചുഴലിക്കാറ്റിനും തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിനും ശേഷം തകർന്നുപോയ ഹൂസ്റ്റൺ നഗരത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിനും മലയാളി സമൂഹത്തിനും അത്താണിയായി തീരുവാൻ മലയാളി സമൂഹം ഒന്നിയ്ക്കുന്നു. ആയിരക്കണക്കിന് മലയാളി കുടുംബങ്ങളാണ് പ്രളയത്തിനുശേഷമുള്ള ദുരിതമനുഭവിയ്ക്കുന്നത്. അനേക ആളുകളുടെ ഭവനങ്ങളും വാഹനങ്ങളും ഇപ്പോഴും വെള്ളത്തിനടയിലാണ്. ദുരന്തബാധിതപ്രദേശങ്ങളായ മിസോറിസിറ്റി, ഷുഗർലാന്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ഇന്ത്യൻ മലയാളി കുടുംബങ്ങളാണ് പ്രളയക്കെടുതികൾ അനുഭവിയ്ക്കുന്നത്. ദുരിതക്കെടുതികൾ അനുഭവിക്കുന്നവർക്ക് എത്രയും പെട്ടെന്ന് ആശ്വസമെത്തിയ്ക്കുന്നതിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ സാമൂഹ്യ സാംസ്കാരിക സാമൂദായിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. മാഗ് പ്രസിഡന്റ് തോമസ് ചെറുകര അധ്യക്ഷത വഹിച്ചു. ഇതുവരെ ചെയ്തതും ഇനിയും ചെയ്യുവാനിരിക്കുന്നതുമായ ദുരിതാശ്വാസ പ്രവർത്തനങ്ങളെപ്പറ്റി പങ്കെടുത്ത അതിഥികൾ വിശദീകരിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ ലിയോനാർഡ് സ്കാർസില്ല മിസോറി സിറ്റി പ്രോടൈം മേയർ ഫ്ലോയിഡ് എമെറി, സ്റ്റാഫോഡ് സിറ്റി പേയിസ് ചീഫ് റിച്ചാർഡ് റാമിറെസ്, സിറ്റി കൗൺസിൽ അംഗങ്ങളായ കെൻ മാത്യു (സ്റ്റാഫോർഡ്) സെസിൽ വെലെസ് (സ്റ്റാഫോഡ്) ആന്തണി മറൗലിസ (മിസോറി സിറ്റി) നീതാ സാഹ്നി (ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് ട്രസ്റ്റി) കെ. പി. ജോർജ് (ഫോർട്ട് ബെൻസ് ഐഎസ്ഡി ട്രസ്റ്റി ബോർഡ് മെമ്പർ) ജി. കെ. പിള്ള (മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ) റവ. ഫാ. മാമ്മൻ മാത്യു (സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്) ഷൺമുഖൻ വാലുള്ളിശേരിൽ (ഗുരുവായൂരപ്പൻ ടെമ്പിൾ പ്രസിഡന്റ്), പാസ്റ്റർ ഷാജി ഡാനിയേൽ (ഐപിസി ഹെബ്രോൻ) ബാബു കൂടത്തിനാലിൽ (പാസഡീനാ) മലയാളി അസോസിയേഷൻ), സന്തോഷ് ഐപ്പ് (പെയർലാന്റ് മലയാളി അസോസിയേഷൻ) തുടങ്ങിയവർ സംസാരിച്ചു. തുടർന്നുള്ള പരിപാടികൾ ഏകോപിപ്പിച്ച് എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്തി പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു ഒരു ഡിസാസ്റ്റർ റിലീഫ് കമ്മിറ്റിയ്ക്കും റിലീഫ് ഫണ്ടിനും രൂപം കൊടുത്തു. ജി. കെ. പിള്ളയെ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് 7 മണിക്ക് സൗത്ത് ഇൻഡ്യൻ ചേംബർ ഓഫ് കൊമേഴ്സ് ഓഫീസിൽ (445, FM 1092, Stafford, TX-77477) സമ്മേളനം നടത്തപ്പെടുന്നതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ താൽപര്യമുള്ളവരെ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് : ജി. കെ. പിള്ള : 832 277 0234, തോമസ് ചെറുകര : 281 972 9528, സുരേഷ് രാമകൃഷ്ണൻ : 832 451 8652

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.