You are Here : Home / USA News

ഷിക്കാഗോ കെസിഎസ് ഓണാഘോഷം മലയാള തനിമയുടെ മകുടോദാഹരണം

Text Size  

Story Dated: Friday, September 01, 2017 10:28 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

 

ഷിക്കാഗോ: അമേരിക്കയില്‍ മലയാള തനിമ ഒട്ടും നഷ്ടപ്പെടാത്ത ഒരു ഓണാഷോത്തില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തോഷവനാണെന്ന് കേരള കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 27ന് ക്‌നാനായ കമ്യൂണിറ്റി സെന്‍ററില്‍ നടന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം മലബാര്‍ കേറ്ററിംഗ് സര്‍വീസ് തയാറാക്കിയ ഓണാഘോഷത്തോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് മാവേലിക്ക് വരവേല്പ്, ഘോഷയാത്ര തുടങ്ങിയവ അരങ്ങേറി. സമ്മേളനത്തില്‍ കെസിഎസ് പ്രസിഡന്‍റ് ബിന്ദു പൂത്തുറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സാജു കണ്ണന്പള്ളി, കെസിഎസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തേലത്ത്, കെസിസിഎന്‍എ വൈസ് പ്രസിഡന്‍റ് പ്രഫ. മേയമ്മ വെട്ടിക്കാട്ട്, ക്‌നാനായ റീജണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, കുവൈത്ത് ക്‌നാനായ അസോസിയേഷന്‍ ട്രഷറര്‍ മജിത് ചന്പക്കര, കെസിസിഎന്‍എ റീജണല്‍ വൈസ് പ്രസിഡന്‍റ് ജയ്‌മോന്‍ നന്ദികാട്ട്, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.