You are Here : Home / USA News

മാപ്പ് സെപ്റ്റംബര്‍ 9-ന് ഓണം ആഘോഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 01, 2017 10:24 hrs UTC

ഫിലാഡല്‍ഫിയ: മാവേലി തമ്പുരാന്റെ സദ്ഭരണത്തിന്റെ ഓര്‍മ്മപ്പുതുക്കലുമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) സെപ്റ്റംബര്‍ 9-ന് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 9 മുതല്‍ ഓണം ആഘോഷിക്കുന്നു. ഈവര്‍ഷത്തെ ഓണസന്ദേശം നല്‍കാന്‍ എത്തിച്ചേരുന്നത് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പദ്മശ്രീ 2010 സോമസുന്ദരം ആണ്. ഹൂസ്റ്റണിലെ മഴക്കെടുതി ഈവര്‍ഷത്തെ ഓണാഘോഷത്തിന് മങ്ങലേല്‍പിച്ചു. കഷ്ടത അനുഭവിക്കുന്ന ഹൂസ്റ്റണ്‍ നിവാസികളുടെ ദുഖത്തില്‍ മാപ്പും പങ്കുചേരുന്നു. എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വിഭവസമൃദ്ധമായ ഓണസദ്യ, വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, അറിവിന്റെ വാതായനം തുറക്കുന്ന ഓണസന്ദേശം എന്നിവ ഈവര്‍ഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.