You are Here : Home / USA News

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലത്തില്‍ വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 30, 2017 11:04 hrs UTC

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ദൈവാലത്തില്‍ വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍ ഭക്തിയാദാരവോടെ ആചരിച്ചു, ആഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുര്‍ബാനയോടെ തിരുന്നാള്‍ ആചരണകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു . ബഹു.ഫാ മാത്യു വെട്ടുകല്ലേല്‍ തിരുന്നാള്‍ കര്‍മ്മങ്ങളിലും, വി ബലിയിലും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ സഹകാര്‍മ്മികനായിരുന്നു. വി. ബലിയര്‍പ്പണമദ്ധ്യേ ഫാ. മാത്യൂ വെട്ടുകല്ലേല്‍ തിരുന്നാള്‍ സന്ദേശം നല്കി . അടുത്ത അദ്ധ്യായന വര്‍ഷത്തെക്കുള്ള സണ്‍ഡേ സ്കൂള്‍ ക്ലാസ്സുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ,മതാദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാത്ഥനയും ആശ്വിര്‍വാദവും തത്വത്സരത്തില്‍ നിര്‍വഹിക്കപ്പെട്ടു. നിരവധി വിസ്വാസികള്‍ വി കൂര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളബേല്‍ (പിആര്‍.ഒ.) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.