You are Here : Home / USA News

ഒരു പൊന്നോണ വിരുന്ന് കൂടി ഡബ്ല്യൂ. എം. സി. യോടൊപ്പം

Text Size  

Story Dated: Tuesday, August 29, 2017 09:13 hrs UTC

ഡാളസ്: വേൾഡ് മലയാളീ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാലസിൽ എല്ലാ വർഷത്തെ പോലെ ഈ വർഷവും പൊന്നോണ വിരുന്നു ഒരുക്കുന്നു. വിശിഷ്ട അതിഥികളായി പൂഞ്ഞാർ എം. എൽ. എ. ശ്രീ പി. സി; ജോർജ്, ടെക്സസിലെ സ്റ്റേറ്റ് റെപ്രെസെന്ററിവും റിപ്പബ്ലിക്കൻ ലീഡറുമായ സിന്ധി ബർകറ്റ് , റോളാറ്റ്‌ മേയർ ടോഡ് ഗോട്ടൽ, ഗാർലാൻഡ് മേയർ ഗഗ്ലാസ് അത്താസ്,റോളറ്റ് പ്രോടെം മേയർ ടാമി യും സിറ്റി കൌൺസിൽ അംഗങ്ങൾ എന്നിവരും ഡാളസിലെ മലയാളി സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുന്നു എന്നുള്ളതു പ്രത്യേകതയായി പറയാം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കൂടിയ ബിസിനസ്സ് ഫോറം യോഗം റീജിയൻ പ്രസിഡണ്ട് പി. സി. മാത്യു നേതൃത്വം കൊടുത്തു. മലയാളീ ബിസിനസ്സുകാരെ പ്രൊമോട്ട് ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെ രൂപീകരിക്ക പ്പെട്ട "ഡബ്ല്യൂ. എം. സി. ബിസിനസ്സ് മാസ്റ്റർമൈൻഡ്" പ്രവർത്തനം തുടങ്ങിയതായി പ്രൊവിൻസ് പ്രസിഡണ്ട് തോമസ് അബ്രഹാമും ചെയർമാൻ തോമസ് ചെല്ലേതും അറിയിച്ചു.

 

 

 

ഫോറത്തിൽ ചേരുന്നവർക്ക്‌ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഉപേദശങ്ങളും ആവശ്യമനുസരിച്ചു സഹായവും ഫോറം നൽകുമെന്ന് ഫോറം പ്രസിഡണ്ട് ഫ്രിക്സ്‌മോൻ മൈക്കിൾ പറഞ്ഞു. മലയാളീ കമ്മ്യൂണിറ്റിയെ അമേരിക്കൻ പൊളിറ്റിക്സിലേക്കു ആകർഷിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയും ഫോറം പ്രവർത്തിക്കും. സണ്ണി കൊച്ചുപറമ്പിൽ, ജോൺസൻ ഉമ്മൻ, ബെന്നി ജോൺ, ബിനു മാത്യു, രാജൻ ചിറ്റേഴത്, ഷിബു സാമുവേൽ, ജോഷി തോമസ് മുതലായവർ പ്രസംഗിച്ചു. സെപ്റ്റംബർ 1 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ഗാര്ലാന്ഡ് സെയിന്റ് തോമസ് കാതോലിക്കാ പള്ളിയുടെ ഹാളിൽ നടക്കുന്ന ഓണ സദ്യയിലേക്കും ബിസിനസ്സ് യോഗത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. തദവസരത്തിൽ ഡാളസ്സിൽ അറിയപ്പെടുന്ന ബിസിനസുകാരനും അഗപ്പേ ചർച്ചിന്റെ ഫൗണ്ടറും അഗാപ്പെ ഹോം ഹെൽത്ത് പ്രസിഡന്റും ഡബ്ല്യൂ. എം. സി. റീജിയൻ ബിസിനസ്സ് ഫോറം പ്രെസിഡണ്ടും കൂടി ആയ പാസ്റ്റർ ഷാജി കെ. ഡാനിയേൽ തന്റെ വിജയ ഗാഥ ചുരുക്കമായി അവതരിപ്പിക്കും. യോഗത്തിൽ പ്രൊവിൻസ് വൈസ് ചെയർ ഷേർളി നീരയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു. ​ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഫ്രിക്സ്‌മോൻ മൈക്കിൾ: ​469-660-5522 ഷേർലി നീരക്കൽ: 214-399-5843 തോമസ് എബ്രഹാം: 972-489-7793

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.