You are Here : Home / USA News

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്കാരം ജോയ് ഇട്ടൻ സ്വീകരിക്കും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, August 26, 2017 11:12 hrs UTC

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്കാരം ജോയ് ഇട്ടൻ മന്ത്രി വി എസ്സുനിൽ കുമാറിൽ നിന്ന് സ്വീകരിക്കും. അമേരിക്കൻ മലയാളി പ്രവാസി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിക്കുള്ള പ്രഥമ പുരസ്കാരമാണ് ഇത്. ഷിക്കാഗോയില് ഓഗസ്റ്റ് 24, 25, 26 തീയതികളില് ഇറ്റ്സ്ക്ക ഹോളിഡേ ഇന് വച്ചു നടക്കുന്ന ചടങ്ങില് ആണ് അദ്ദേഹം അവാര്ഡ് സ്വീകരിക്കുക.

സംഘടനാ രംഗത്തു സംശുദ്ധമായ പ്രവർത്തനം നൽകിയതിന് അമേരിക്കൻ മലയാളി പത്രപ്രവർത്തകർ നൽകുന്ന ആദരവുകൂടിയാണ്ഈ അവാർഡ് .
നിരവധി സംഘടനകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച ജോയ് ഇട്ടൻ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവർത്തന രംഗത്തു സജീവമാണ് .പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങളിൽ ആണ് സജീവം.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ത്യന് നാഷണല് ഓവര്സീസ് കോണ്ഗ്രസിന്റെ ന്യൂയോര്ക്ക് ചാപ്റ്റര് പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന് കാനഡ അതിഭദ്രാസന കൗണ്സില് മെന്പര് കൂടിയാണ്. ഫൊക്കാനയുടെ ഈ കമ്മിറ്റിയുടെ ചാരിറ്റി കമ്മിറ്റി ചെയര്മാന് എന്ന നിലയില് മികച്ച പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചു.ഫൊക്കാനയുടെ സ്നേഹവീട് പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് ആദ്യ വീട് നിര്മ്മിച്ച് നല്കിയത് ജോയ് ഇട്ടന് ആയിരുന്നു.

സാമൂഹിക സാംസ്കാരിക രംഗത്തു വഹിച്ചിട്ടുള്ള പദവികള്-
ഫൊക്കാനാ നാഷണല് ട്രഷറര് ,വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷന് പ്രസിഡന്റ്,മലങ്കര ജാക്കോബായ അമേരിക്കന് ഭദ്രാസനം കൗണ്സില് മെമ്പര്,മലയാളി ചേംബര് ഓഫ് കൊമേഴ്സ് നോര്ത്ത് അമേരിക്ക ജനറല് സെക്കട്ടറി ,മലങ്കരജാക്കോബായ സെന്റര് വൈഡ് പ്ലെയിന്സ് ജനറല് സെക്രട്ടറി ,വല്ഹാല സെന്റ് ജോര്ജ് ജാക്കോബായ പള്ളി ട്രസ്റ്റി,രാമമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര് ബോര്ഡ് മെമ്പര്,ഊരമന വൈസ് മെന്സ് ജനറല് സെക്രട്ടറി.

ചാരിറ്റി പ്രവർത്തനങ്ങൾ-
എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നാല് വീടുകൾ നിർമ്മിച്ച് നൽകി.മുന്ന് നിർധനരായ യുവതികളുടെ വിവാഹം എല്ലാ ചിലവുകളും നൽകി നടത്തി കൊടുത്തു,ഉപരി പഠനത്തിന് പാവപ്പെട്ട നാല് കുട്ടികൾക്ക് പൂർണ്ണമായും ചെലവ് വഹിച്ചു അവർക്കു ജോലിയിലും പ്രവേശിക്കുവാൻ അവസരം നൽകി, മൂന്നു കുട്ടികളെ ഇപ്പോളും പഠിപ്പിച്ചു കൊണ്ടിരിക്കുകായും ചെയുന്നു .ഫൊക്കാനാ കേരളത്തിൽ എല്ലാ ജില്ലയിലും നിർമ്മിച്ച് നൽകുന്ന സ്നേഹവീട് പദ്ധതിയുടെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു .ആ പദ്ധതിയിലെ ആദ്യ വീട് നിർമ്മിച്ച് നൽകുവാൻ മുഴുവൻ തുകയും സ്പോൺസർ ചെയ്തു പണി പൂർത്തിയാക്കി താക്കോൽ ദാനവും നൽകി. അമേരിക്കയിൽ ബിസിനസ് രംഗത്തും സംഘടനാ രംഗത്തും, ചാരിറ്റി രംഗത്തും സജീവമായിട്ടുള്ള ജോയ് ഇട്ടൻ മൂവാറ്റുപുഴയ്ക്കടത്തു ഉൗരമന പാടിയേടത്തു കുടുംബാംഗമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.