You are Here : Home / USA News

സെനറ്റർ മാർക്കൊ റൂബിയെ ബൈബിൾ വാക്യങ്ങളുടെ ട്വിറ്റ് നിർത്തം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 25, 2017 12:32 hrs UTC

ഫ്ളോറിഡ ∙ ഫ്ലോറിഡായിൽ നിന്നുള്ള സെനറ്റർ മാർക്കൊ റൂബിയൊ തുടർച്ചയായി ബൈബിൾ വാക്യങ്ങൾ ട്വിറ്റ് ചെയ്യുന്നതിനെതിരെ യുക്തിവാദികൾ രംഗത്ത്. ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷനാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സെനറ്റർക്ക് കത്തയച്ചിരിക്കുന്നത്. ചർച്ചും സ്റ്റേറ്റും തമ്മിൽ കൃത്യമായി വേർതിരിവ് വേണമെന്നാവശ്യപ്പെട്ടു. ചില സിറ്റികൾക്കും വിദ്യാലയങ്ങൾക്കും വിവിധ സംഘടനകൾക്കും എഫ്എഫ്ആർഎഫ് നിയമ നടപടികൾ സ്വീകരിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

മൂന്ന് മില്യനിലധികം അനുയായികൾക്കാണ് മാർക്കൊ റൂബിയൊ ട്വിറ്ററിലൂടെ ബൈബിൾ വാക്യങ്ങൾ അയയ്ക്കുന്നത്. മതങ്ങളുടെ പ്രത്യേക പുസ്തകങ്ങൾ പ്രമോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ഇവർ വാദിക്കുന്ന യുഎസ് ഭരണഘടനയനുസരിച്ചു ഗവൺമന്റ് പ്രത്യേക മതങ്ങളുടെ പുസ്തകങ്ങൾ പ്രമോട്ട് ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് എഫ്എഫ്ആർഎഫ് അറ്റോർണി ആൻഡ്രു സീഡൽ പറഞ്ഞു. സെനറ്റർ എന്ന ഔദ്യോഗിക ട്വീറ്റർ അക്കൗണ്ട് ഉപയോഗിച്ചില്ല. വ്യക്തിപരമായ ട്വിറ്റർ അക്കൗണ്ടാണ് ഇതിനുപയോഗിക്കുന്ന തെന്ന് റൂബിയൊ അവകാശപ്പെടുന്നത്. സദൃശ്യ വാക്യങ്ങളിൽ നിന്നുള്ള വാക്യങ്ങളാണ് കൂടുതൽ ട്വിറ്റ് ചെയ്യുന്നതെന്നും മാർക്ക് പറഞ്ഞു. യുക്തിവാദികളും സെനറ്ററും തമ്മിലുള്ള തർക്കം ഏതറ്റം വരെ പോകുമെന്നാണ് ജനം കാത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.