You are Here : Home / USA News

ഇന്ത്യാ പ്രസ്സ് ക്ലബ് നോർത്ത് അമേരിക്കയുടെ ഏഴാം വാർഷിക കോൺഫറൻസ് ഇന്ന് തിരിതെളിയും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 25, 2017 11:08 hrs UTC

ഷിക്കാഗോ - ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് വാർഷിക കോൺഫറൻസിന് ഇന്ന് തുടങ്ങും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാധ്യമ പ്രവർത്തകരുടെ കോൺഫറൻസിൽ പങ്കെടുക്കാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. കോൺഫറൻസിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയ അതിഥികളെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തിയ സ്വീകരണ വിരുന്നിൽ നൂറിലേറെ പേർ പങ്കെടുത്തു. ഇനിയുള്ള മൂന്നു ദിവസത്തെ കോൺഫറൻസിൽ കേരള സംസ്ഥാന കൃഷി മന്ത്രി എസ്. സുനിൽ കുമാർ മുഖ്യാതിഥിയായിക്കും. എം. ബി. രാജേഷ് എംപി, എം. സ്വരാജ് എംഎൽഎ, അളകനന്ദ (ഏഷ്യാനെറ്റ് ന്യൂസ്), ഷാനി പ്രഭാകരൻ (മനോരമ ന്യൂസ്), ഡോ. എൻ. പി. ചന്ദ്രശേഖരൻ (കൈരളി ന്യൂസ്), ഉണ്ണി ബാലകൃഷ്ണൻ (മാതൃഭൂമി ന്യൂസ്), ആർ. എസ്. ബാബു (കേരള മീഡിയ അക്കാദമി ചെയർമാൻ), പി. വി. തോമസ് തുടങ്ങിയവർ മാധ്യമ കോൺഫറൻസിൽ മുഴുവൻ സമയവും പങ്കെടുക്കുമെന്ന് കോൺഫറൻസ് കൺവീനർ ജോസ് കണിയാലി അറിയിച്ചു.

ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച രാവിലെ 10ന് പ്രമുഖ മാധ്യമ പ്രവർത്തകൻ പി. വി. തോമസ് നയിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള സെമിനാറിൽ സുനിൽ തൈമറ്റം മോഡറേറ്ററും ഡോ. റോയി പി. തോമസ്, ജോൺ ഇലക്കാട്ട്, ശങ്കരൻകുട്ടി, ജെയിംസ് വർഗീസ്, ജയൻ മുളങ്ങാട് എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും.

തുടർന്ന് ഉണ്ണിബാലകൃഷ്ണന്റെ (മാതൃഭൂമി) നേതൃത്വത്തിൽ നടക്കുന്ന മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ രാജു പള്ളത്ത് മോഡറേറ്ററും, ജോബി ജോർജ്, വിൻസെന്റ് ഇമ്മാനുവൽ, എബ്രഹാം മാത്യു, സുധാ കർത്താ, ജീമോൻ ജോർജ്, ജോൺ ഇലക്കാട്ട് എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 12.40 ന് കേരള മാധ്യമ അക്കാദമി ചെയർമാൻ ആർ. എസ്. ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്കിന്റെ സദാചാരം മാധ്യമങ്ങളിൽ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ മധു കൊട്ടാരക്കര മോഡറേറ്റും മനു തുരുത്തിക്കാടൻ, റോയി നെടുംചിറ, മറിയാമ്മ പിള്ള, ഫ്രാൻസിസ് തടത്തിൽ, ജെയിംസ് വർഗീസ് എന്നിവർ പാനലിസ്റ്റുകളായിരിയ്ക്കും.

തുടർന്ന് രണ്ടു മണിയ്ക്ക് ഷാനി പ്രഭാകരൻ (മനോരമ ന്യൂസ്) നയിക്കുന്ന ആധുനിക ലോകത്ത് മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ ടാജ് മാത്യു മോഡറേറ്ററും, ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ, ജോസ് പ്ലാക്കാട്ട്, ജെയിമോൻ നന്തിക്കാട്ട്, പി. പി. ചെറിയാൻ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും.

2.55 ന് നടക്കുന്ന അമേരിക്കൻ മലയാള മാധ്യമങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ചുള്ള ചർച്ചയ്ക്ക് വിൻസെന്റ് ഇമ്മാനുവൽ മോഡറേറ്റർ ആയിരിയ്ക്കും. കെ. എം. ഈപ്പൻ, ജോർജ് ജോസഫ്, ടാജ് മാത്യു, സുനിൽ ട്രൈസ്റ്റാർ, സണ്ണി പൗലോസ്, രാജു പള്ളത്ത്, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ഡോ. ജോർജ് കാക്കനാട്ട്, ബിജു സക്കറിയ, ബിജു കിഴക്കേക്കുറ്റ്, ഏബ്രഹാം മാത്യു, സുനിൽ തൈമറ്റം, ജോയിച്ചൻ പുതുക്കുളം എന്നിവർ പങ്കെടുക്കും.

തുടർന്ന് എം. ബി. രാജേഷ് എംപി, നയിക്കുന്ന കേരളം ഒരു ബദൽ മാതൃക എന്ന സെമിനാറിൽ പി. പി. ചെറിയാൻ മോഡറേറ്റർ ആയിരിയ്ക്കും. സുനിൽ തൈമറ്റം, രതി ദേവി, ജോയിസ് തോന്നിമല, ജീമോൻ ജോർജ്, വർഗീസ് പാലമലയിൽ, ജിമ്മി കണിയാലി എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കു. തുടർന്ന് കവിതാസ്വാദനവും വൈകിട്ട് പൊതുസമ്മേളനവും നടത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.