You are Here : Home / USA News

മാര്‍ത്തോമ സഭാകൗണ്‍സിലിലേക്ക് റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം

Text Size  

Story Dated: Wednesday, August 23, 2017 11:00 hrs UTC

ഷാജി രാമപുരം

 

ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും സഭയുടെ ഭരണസമിതിയായ സഭാകൗണ്‍സിലിലേക്ക്(2017-2020) റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു. റാന്നി വടശ്ശേരിക്കര സ്വദേശിയും, ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ ഇടവക വികാരിയും ആയ റവ.ജോജി തോമസ് കര്‍ണ്ണാടകയിലെ ഹോണോവാര്‍ മേഖലകളിലെയും, വടക്കന്‍ തിരുവിതാംകൂര്‍ മേഖലകളിലെയും മാര്‍ത്തോമ സ്‌ക്കൂളുകളുടെയും, സെക്കണ്ടരാബാദ് സെന്റ് തോമസ് ഹൈസ്‌ക്കൂളിന്റെയും ലോക്കല്‍ മാനേജരായും സേവനം ചെയ്തിട്ടുണ്ട്. ഹോണോവാര്‍ മാര്‍ത്തോമ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആയും, മാര്‍ത്തോമ യുവജനസഖ്യം കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

സെക്കണ്ടരാബാദ് സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ലിജിജോജി ആണ് സഹധര്‍മ്മിണി. ന്യൂയോര്‍ക്കിലെ ലോംങ്ങ് ഐലന്റ് മാര്‍ത്തോമ ഇടവകാംഗമായ വര്‍ക്കി എബ്രഹാം മുന്‍ സഭാ കൗണ്‍സില്‍ അംഗവും, സഭയുടെ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗവും ആയിരുന്നു. യുണൈറ്റഡ് മീഡിയ ആന്റ് പ്രവാസി ചാനല്‍ ചെയര്‍മാനും, ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്ക് ഡയറക്ടറും ആണ്. മുന്‍ സഭാകൗണ്‍സില്‍ അംഗം സൂസമ്മ എബ്രഹാം ആണ് സഹധര്‍മ്മിണി. ഡലവെയര്‍ സ്‌റ്റേറ്റില്‍ താമസിക്കുന്ന നിര്‍മ്മല അബ്രഹാം ഫിലാഡല്‍ഫിയ മാര്‍ത്തോമ ഇടവാംഗവും, നോര്‍ത്ത് അമേരിക്ക- യൂറോപ് ഭദ്രാസന സേവികാസംഘത്തിന്റെ പ്രഥമ സെക്രട്ടറിയും, ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മെക്‌സിക്കോ മിഷന്‍, നേറ്റീവ് അമേരിക്കന്‍ മിഷന്‍ എന്നിവയുടെ പ്രഥമ കണ്‍വീനറും, സഭയെ പ്രതിനിധീകരിച്ച് വേള്‍ഡ് ഡേ പ്രയര്‍ നാഷ്ണല്‍ കമ്മിറ്റിയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഫ്രിക്കയിലെ സിംബാവെയില്‍ നടന്ന അസംബ്ലിയിലെ പ്രതിനിധിയും ആയിരുന്നു. അമേരിക്കയിലെ എന്‍ജിഒ യെ പ്രതിനിധാനം ചെയ്ത് യുഎന്‍ഒ യുടെ നേതൃത്വത്തില്‍ ചൈനയില്‍ നടന്ന ലോകവനിതാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1960- ല്‍ ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം അമേരിക്കയില്‍ വന്ന ആദ്യകാല മലയാളീയായ ഒ.സി.എബ്രഹാം ആണ് ഭര്‍ത്താവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.