You are Here : Home / USA News

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 21, 2017 11:11 hrs UTC

ഡാളസ്സ് : അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ 12-ാമത് ദേശീയ വോളിബോള്‍ ഈ വര്‍ഷം ഡാളസ്സ് ആതിഥേയത്വം അരുളുന്നു. എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഡാളസ്സിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് 2017 സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ SENTER PORK RECREATION CENTRE (901 SENTER RO, IRVING TX 75060) STADIUM ത്തില്‍ വച്ച് എന്‍.ആര്‍. ലൂക്കോസ് നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വാദത്തോടുകൂടി Dallas Strikers ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

 

 

 

 

നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി Baltimore Cobras, BW Kings, Chicago Kairali Lions, Glenview Spikers, Golden State Blasters, New York Soldiers, Tampa Tigers, Dallas Strikers എന്നീ ടീമുകള്‍ പങ്കെടുക്കുമെ് സംഘാടകര്‍ അറിയിച്ചു. ഈ ടൂര്‍ണമെന്റിന്റെ വിജയപ്രദമായ നടത്തിപ്പിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 2017 സെപ്റ്റംബര്‍ രണ്ടാം തീയതി നടക്കുന്ന ഈ വോളിബോള്‍ മാമാങ്കത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും ഡാളസ്സ് SENTER PARK RECREATION CENTER ലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: SHIBU PHILIP-214-603-5153, JINU JOSEPH - 347-241-2032, XAVIER PHILIP-214-629-7355, THANKACHAN JOSEPH-972-746-3435, SUNIL VARGHESE -214-543-7556.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.