You are Here : Home / USA News

ഹൂസ്റ്റണില്‍ ക്രൈസ്തവ സാഹിത്യ പ്രവര്‍ത്തകരുടെ സമ്മേളനം

Text Size  

Story Dated: Wednesday, August 02, 2017 11:11 hrs UTC

ഹൂസ്റ്റണ്‍(ടെക്‌സസ്): ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ സാഹിത്യ പ്രവര്‍ത്തകരുടെ പ്രത്യേക സമ്മേളനം 2017 ആഗസ്റ്റ് 13ന് 5pm വരെ നടക്കും. Stafford-ലെ Edwin NCLEX Review സെന്ററില്‍ വച്ച് സത്യം മിനിസ്ട്രീസ്, ആഴ്ചവട്ടം, ഹാര്‍വെസ്റ്റ് ടി.വി. എന്നിവരുടെ പങ്കാളിത്തത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മിസ്റ്റര്‍ കര്‍ട്ടീസ് ജി.റിസ്‌ക്കി മുഖ്യ അതിഥിയായി പങ്കെടുക്കും. സാഹിത്യ പ്രവര്‍ത്തകരുടെ ഈ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകര്‍ ഫാദര്‍ ഐസക്ക് പ്രകാശ്, ഡോ.സി.ടി.വടവന, റവ.അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവരാണ്. ഫാദര്‍ ഐസക് പ്രകാശ് ഹൂസ്റ്റണില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനും വളരെ ആദരണീയനായ പണ്ഡിതനുമാണ്. ഡോ.സി.വി.വടവന സത്യം മിനിസ്ട്രീസിന്റെ സ്ഥാപകനും ജീവവചനം, ട്രൂത്ത് എലൈവ്, എന്നീ മാസികകളുടെ ചീഫ് എഡിറ്ററുമാണ്, അതോടൊപ്പം 32-ഓളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ.സി.വി.വടവന ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാനുമാണ്.

 

 

 

റവ.അച്ചന്‍ കുഞ്ഞ് ഇലന്തൂര്‍ Oasis ministries- ന്റെ സ്ഥാപകനും മരുപ്പച്ച മാസികയുടെ ചീഫ് എഡിറ്ററുമാണ്. ഏഴ് ഗ്രന്ഥങ്ങളുടെ രചയിതാവും അതോടൊപ്പം ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യന്‍ സഭകളെ ഏകീകരിച്ച് നൂതന സംരംഭങ്ങള്‍ പങ്കുവയ്ക്കുകയും സഹവിശ്വാസികള്‍ക്കിടയില്‍ പുരോഗതിയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രധാന ഉദ്ദേശം. ഡോ.ജോര്‍ജ്ജ് കാക്കനാട്ട്(281)-723-8520, ജോയി തുമ്പമണ്‍(832)-9713761, ഡോ. സണ്ണി എഴുമറ്റൂര്‍(832)-651-8048, ഫിന്നി രാജു ഹൂസ്റ്റണ്‍(832)-646-9078 എന്നിവര്‍ ഈ സമ്മേളനത്തിന് നേതൃത്വം നല്‍കും. ഡോ.സി.വി.വടവന(ചെയര്‍മാന്‍), അച്ചന്‍കുഞ്ഞ് ഇലന്തൂര്‍(ജനറല്‍ സെക്രട്ടറി), റവ.സി.പി.മോനായ്(ജോയിന്റ് സെക്രട്ടറി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.